ആരോഗ്യപ്രശ്നങ്ങൾക്കെല്ലാം പ്രതിവിധി തക്കാളിയിൽ ഉണ്ടെന്ന് പറയാറുണ്ട്. ധാരാളം വൈറ്റമിനുകളും കാത്സ്യവും അടങ്ങിയിട്ടുള്ളതുകൊണ്ടുതന്നെയാണ് തക്കാളി എന്നും നല്ലതുതന്നെയാണ്. തക്കാളിയിലുളള ലൈകോപീൻ എന്ന ആന്റിഓക്സിഡൻറ് ബോണ്‍ മാസ് കൂട്ടി ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിതമാക്കാൻ തക്കാളി ചേർത്ത ഭക്ഷണം സഹായിക്കുന്നതുകൊണ്ടുതന്നെ പ്രമേഹരോഗികൾക്കും ആശ്വസിക്കാം. അവർക്കും തക്കാളി മിത്രം തന്നെയാണ്. പൊതുവേ പ്രമേഹം ഉള്ളവർക്ക് ഭക്ഷണം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.
കൂടാതെ, തക്കാളിയിലെ ആന്റിഓക്സിഡൻറുകൾ വൃക്കകളുടെ ആരോഗ്യസംരക്ഷണത്തിനു സഹായിക്കും. പ്രമേഹബാധിതരെ വൃക്കരോഗങ്ങളിൽ നിന്ന് അകറ്റിനിർത്തുന്നതിനും ഇത് ഗുണപ്രദമാണ്. തക്കാളിക്കു കലോറി കുറവായതിനാൽ ശരീരഭാരം കുറയ്ക്കുന്നതിനും സഹായകം.
തക്കാളി ശീലമാക്കിയാൽ പ്രോസ്റ്റേറ്റ് കാൻസർസാധ്യത കുറയ്ക്കാമെന്ന് ചില പഠനങ്ങൾ പറയുന്നു.