ഗർഭാവസ്ഥയിൽ തന്നെ ഓട്ടിസം കണ്ടെത്താം

ബുധന്‍, 21 നവം‌ബര്‍ 2018 (17:21 IST)
ആരോഗ്യവാനായ കുഞ്ഞാണ് എല്ലാ മാതാപിതാക്കളുടേയും ആഗ്രഹം. എന്നാൽ ഓട്ടിസം എന്നും മാതാപിതാക്കളെ ഭയപ്പെടുത്തുന്ന ഒരു രോഗമാണ്. ഇത് ആരുടേയും അശ്രദ്ധകൊണ്ട് ഉണ്ടാകുന്ന ഒരു അസുഖമല്ല. ജനിക്കാൻ പോകുന്ന ആയിരത്തില്‍ രണ്ട് പേർക്കെങ്കിലും ഓട്ടിസം ഉണ്ടാകുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.  
 
കുട്ടികളിലെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട് കാണപ്പെടുന്ന മാനസിക വ്യതിയാനമാണ് ഓട്ടിസം എന്ന രോഗം. ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞിന് ഓട്ടിസം ഉണ്ടോ എന്ന് കണ്ടെത്താൻ കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. 
 
രക്തപരിശോധനയിലൂടെ ഗര്‍ഭാവസ്ഥയില്‍ തന്നെ ഓട്ടിസത്തെ 90 ശതമാനത്തോളം കണ്ടെത്താൻ കഴിയുമെന്നാണ് പറയുന്നത്. അതേസമയം, ആദ്യത്തെ കുഞ്ഞിന് ഓട്ടിസം ഉണ്ടെങ്കില്‍ രണ്ടാമത്തെ കുഞ്ഞിനും ഓട്ടിസം ഉണ്ടാകാനുള്ള സാധ്യത 18.7 ശതമാനമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍