ഗർഭിണികൾ കഴിക്കേണ്ടത് രണ്ടുപേർക്കുള്ള ഭക്ഷണം?- പഠനം പറയുന്നത് ഇങ്ങനെയാണ്

ചൊവ്വ, 20 നവം‌ബര്‍ 2018 (14:00 IST)
ഗർഭിണികളെ ബന്ധുക്കളും മറ്റും ഉപദേശിക്കുന്നത് പതിവാണ്. എല്ലാ കാര്യങ്ങളും വളരെ കൃത്യതയോടെ ശ്രദ്ധിക്കണമെന്നും ഭക്ഷണം കഴിക്കുമ്പോൾ രണ്ടുപേർക്കുള്ളത് കഴിക്കണം എന്നൊക്കെ പറയുന്നത് സർവ്വസാധാരണമാണ്. എന്നാൽ രണ്ടുപേർക്കുള്ള ഭക്ഷണം ഗർഭിണികൾ ശരിക്കും കഴിക്കണോ?
 
എന്നാൽ ഈ വാദം തെറ്റാണെന്നാണ് വിദഗ്ധർ പറയുന്നത്. ഗർഭിണികൾ അമിതഭാരക്കാരായൽ അത് ഗർഭസ്ഥശിശുവിനെ ബാധിക്കും. ഒരു ഗർഭിണിക്ക് ആവശ്യം 300 കാലറി മാത്രമാണ്. 
 
ഗർഭിണികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതായ ചിലതുണ്ട്. പാൽ, പഴവർ​ഗങ്ങൾ എന്നിവ കഴിക്കാൻ ശ്രമിക്കുക. ഇത് ശരീരത്തിന് ആവശ്യമായ തോതിൽ കഴിക്കുന്നത് അമ്മയ്‌ക്കും കുഞ്ഞിനും നല്ലതാണ്. ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.
 
അമ്മയില്‍ ഗ്ലൂക്കോസ് നില കൂടിയ തോതില്‍ ഉണ്ടാക്കുന്ന ജെസ്റ്റേഷണൽ ഡയബറ്റിസ് പോലെയുള്ള രോഗങ്ങള്‍ ഇതുമൂലം സംഭവിക്കാം. ഇത് കുഞ്ഞുങ്ങളിൽ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാമെന്നും അദ്ദേഹം പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍