കിടപ്പറയില്‍ പുരുഷനെ വേട്ടയാടുന്ന രണ്ട് പ്രശ്‌നങ്ങള്‍ ഇവയാണ്; നേരിടാം ആശങ്കയില്ലാതെ
ചൊവ്വ, 20 നവംബര്‍ 2018 (12:17 IST)
ലൈംഗികബന്ധത്തില്‍ പുരുഷനെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. സ്‌ത്രീയുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നുണ്ടെങ്കിലും ചില ആരോഗ്യ പ്രശ്‌നങ്ങള്‍ പുരുഷന്റെ മേധാവിത്വം നഷ്‌ടപ്പെടുത്തുന്നുണ്ട്.
ശീഘ്രസ്ഖലനവും ഉദ്ധാരണ പ്രശ്‌നവുമാണ് പുരുഷനെ കിടപ്പറയില്‍ അലട്ടുന്ന പ്രധാന പ്രശ്‌നം. എന്നാല്‍ ഈ അവസ്ഥ ആരോഗ്യ തകരാര്‍ കൊണ്ടുമാത്രം സംഭവിക്കുന്നതാണെന്ന തെറ്റിദ്ധാരണയുണ്ട് പലര്‍ക്കും.
ലൈംഗികബന്ധത്തോടുള്ള ഭയം, പങ്കാളിയോടുള്ള ഇഷ്‌ടക്കേട്, ലൈംഗികതയോടുള്ള വെറുപ്പും അറപ്പും എന്നിവയും ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ശാരീരികമായ ചില പ്രശ്‌നങ്ങളും ഉദ്ധാരണം ഉണ്ടാകുന്നത് തടയും.
ബന്ധപ്പെടാൻ ശ്രമിക്കുമ്പോള്‍ മനസിലെത്തുന്ന ചില കാര്യങ്ങളും ചിന്തകളും ഉദ്ധാരണത്തിനു തടസമാകും.
ഈ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ഡോക്‍ടറെ കാണുകയും പങ്കാളിയുമായി ഇക്കാര്യങ്ങള്‍ സംസാരിക്കുകയും വേണം. ഇതോടെ മാനസിക സമ്മര്‍ദ്ദം അകലുകയും ചെയ്യും. പതിയെ തുടങ്ങുകയും സ്‌ത്രീക്ക് രതിമൂര്‍ഛ എത്തിയ ശേഷം മാത്രം ലിംഗം യോനിയിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്‌താല്‍ രണ്ടു പേര്‍ക്കും തൃപ്‌തി നേടാന്‍ സാധിക്കും.