ഭൂകമ്പമല്ല, പ്രകമ്പനം; അടൂരിലെ ചലനം എവിടെയും രേഖപ്പെടുത്തിയിട്ടില്ല, പഠനം നടത്താൻ ദേശീയ ഭൗമശാസ്‌ത്ര കേന്ദ്രം
പ്രകമ്പനം ഉണ്ടായതിന് ഇപ്പോൾ പല കാരണങ്ങളും പറയുന്നുണ്ട്. ഡാം നിറയുമ്പോൾ ഭൂഗർഭപാളികളിൽ ഉണ്ടാകുന്ന സമ്മർദഫലമായുണ്ടാകുന്ന ആന്ദോളനമാണ് പലപ്പോഴും പ്രകമ്പന തരംഗമായി പുറത്തുവരുന്നത്. സംസ്‌ഥാനത്തെ ഡാമുകളെല്ലാം മഴയിൽ നിറഞ്ഞതോടെ ഭൂഗർഭപാളികളിന്മേലുള്ള സമ്മർദം പെരുകി വിവിധ നദികളുടെ അടിയിലൂടെ പോകുന്ന ഭ്രംശമേഖലകളെ സജീവമാക്കിയിട്ടുണ്ടാകാം. ഇതും പ്രകമ്പനത്തിന് കാരണമായേക്കാം എന്നും വിദഗ്ധർ പറയുന്നു.