അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2024 (17:46 IST)
ചില ശീലങ്ങള്‍ ആളുകള്‍ അറിയാതെ വളര്‍ത്തിയെടുക്കുന്നത് അവരുടെ സമാധാനത്തെ കെടുത്തിക്കളയും. ചിലര്‍ പറയാറുണ്ട് ഞാന്‍ യോഗ ചെയ്യാറുണ്ട്, ധ്യാനിക്കാറുണ്ട് പക്ഷെ സമാധാനം കിട്ടുന്നില്ല എന്ന്. ഇതിന് പ്രധാന കാരണം ചില ശീലങ്ങള്‍ നിങ്ങളെ പിടികൂടിയിരിക്കുന്നതിനാലാണ്. അതില്‍ പ്രധാനപ്പെട്ടതാണ് ഡിജിറ്റല്‍ ഓവര്‍ലോഡ്. കൂടുതല്‍ നേരം ഡിജിറ്റല്‍ മേഖലയില്‍ ചിലവഴിക്കുന്നത് നിങ്ങളുടെ സമാധാനം കളയുകയും സമ്മര്‍ദ്ദം കൂട്ടുകയും ചെയ്യും. മറ്റൊന്ന് വികാരങ്ങള്‍ എപ്പോഴും അടക്കി പിടിക്കുന്നതാണ്. ഇതും നല്ലതല്ല. എല്ലാവരേയും സന്തോഷിപ്പിച്ച് ജീവിക്കുന്നതാണ് നിങ്ങളുടെ ശീലമെങ്കില്‍ നിങ്ങള്‍ ദുഃഖിക്കും. 
 
മറ്റൊരു പ്രധാന മോശം ശീലം ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും മറ്റുമാണ്. ശ്രദ്ധയില്ലാതെ എന്തുചെയ്യുന്നതും മോശം കാര്യമാണ്. കൂടാതെ ഭൂതകാലത്തിലും ഭാവികാലത്തിലും മനസ് വച്ച് ജീവിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടെങ്കില്‍ മനഃസമാധാനം നിങ്ങള്‍ക്ക് സ്വപ്‌നം മാത്രമേ കാണാന്‍ സാധിക്കു. എപ്പോഴും പരാജയപ്പെടുമെന്ന് ചിന്തിച്ച് ഭയപ്പെടുന്ന ശീലവും ഒഴിവാക്കണം. കൂടാതെ അമിതമായി ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതും സമാധാനം നഷ്ടപ്പെടുന്നതിന് കാരണമാകും. ചെയ്യുന്ന എല്ലാകാര്യങ്ങളും ഏറ്റവും മികച്ചതായിരിക്കണമെന്ന ചിന്തയും അപകടകരമാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article