തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കുവാന്‍ പോത്തിന്റെ നെയ്യ് ഉപയോഗിച്ചിരുന്നുവെന്ന് ലാബ് റിപ്പോര്‍ട്ട്. ആന്ധ്രപ്രദേശ് ഭരണകക്ഷിയായ തെലുങ്ക് ദേശം പാര്‍ട്ടിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഗുജറാത്ത് ആസ്ഥാനമായുള്ള കന്നുകാലി ലബോറട്ടറിയായ NDDB CALF ലിമിറ്റഡ് പ്രസാദത്തിലെ മായം കണ്ടെത്തുന്നതിനായി നെയ്യിന്റെ സാമ്പിളുകള്‍ ശേഖരിച്ചിരുന്നുവെന്നും, പരിശോധനയില്‍ പ്രസാദത്തില്‍ ഉപയോഗിച്ചിരുന്ന നെയ്യില്‍ പോത്തിന്റെ നെയ്യിന്റെ സാന്നിധ്യം കണ്ടെത്തിയതായി പാര്‍ട്ടി വക്താവ് അനം വെങ്കട രമണ റെഡ്ഡി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.