കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഈ സമയം ഭാര്യ രശ്മിയും മക്കളും ഓണത്തിന് പൂച്ചാക്കലിലെ കുടുംബ വീട്ടിൽ പോയിരിക്കുകയായിരുന്നു. ഭാര്യ തിരിച്ചെത്തിയപ്പോഴാണ് വീടിനുള്ളിൽ സജീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഡിവൈഎസ്പി അടക്കം പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. സാമ്പത്തിക ബാധ്യതയാകാം മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.