ഇനി കൃത്രിമഹൃദയവും

Webdunia
PROPRO
ഹൃദ്രോഗം ബാധിച്ചാല്‍ ഇനി ഹൃദയം മാറ്റിവയ്ക്കലും ഒന്ന് പരീക്ഷിക്കാം. അതിന് ഹൃദയം ലഭിക്കുമോ എന്ന ആശങ്ക വേണ്ട. കാ‍രണം കൃത്രിമ ഹൃദയം നിര്‍മ്മിക്കുന്നതില്‍ ശാസ്ത്രജ്ഞര്‍ വിജയിച്ചിരിക്കുന്നു.

ഫ്രഞ്ച് ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനായ അലൈന്‍ കാര്‍പ്പെന്‍റിയറുടെ നേതൃത്വത്തിലുള്ള യുറോപ്യന്‍ സംഘം പുതുതായി നിര്‍മ്മിച്ച കൃത്രിമ ഹൃദയം പ്രദര്‍ശിപ്പിക്കുകയുണ്ടായി. കൃത്രിമ ഹൃദയത്തിന് രക്തസമ്മര്‍ദ്ദത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രതികരിക്കാനും അതിനനുസൃതമായി ഹൃദയമിടിപ്പ് ക്രമീകരിക്കാനും കഴിയും.

ഈ ഹൃദയത്തില്‍ നിന്നുളള ഇലക്ട്രോകാര്‍ഡിയോഗ്രാം ഒരു ഹൃദ്രോഗ വിദഗ്ദ്ധനെ കാണിച്ചാല്‍ യഥാര്‍ത്ഥ ഹൃദയത്തിന്‍റേതെന്നേ അദ്ദേഹത്തിന് മനസിലാക്കാനാ‍കു എന്നും പ്രൊഫ. കാര്‍പന്‍റിയര്‍ പറഞ്ഞു.

പതിനഞ്ച് വര്‍ഷം നീണ്ട ഗവേഷണത്തിന് ശേഷമാണ് കൃത്രിമ ഹൃദയം നിര്‍മ്മിച്ചിട്ടുള്ളത്. പാരീസിലെ ജോര്‍ജസ് പോമ്പിഡോ ആശുപത്രിയിലാണ് പ്രൊഫ. കാര്‍പന്‍റിയര്‍ പ്രവര്‍ത്തിക്കുന്നത്.

രക്തചംക്രമണത്തെ തടസപ്പെടുത്തുന്നതിന് പരിഹാരമായി കൃത്രിമ ഹൃദയ വാല്‍‌വുകള്‍ നിര്‍മ്മിക്കുന്നതിന് പ്രൊഫ. കാര്‍പെന്‍റിയര്‍ നേരത്തേ തന്നെ തന്‍റെ പരിചയസമ്പത്ത് പ്രയോജനപ്പെടുത്തിയിരുന്നു.