ആണ്‍കുഞ്ഞിന്റെ വയറ്റില്‍ ഭ്രൂണം!

Webdunia
ബുധന്‍, 29 ഫെബ്രുവരി 2012 (10:38 IST)
PRO
PRO
പിഞ്ചുകുഞ്ഞിന്റെ വയറ്റില്‍ നിന്ന് ഭ്രൂണം നീക്കം ചെയ്തു. രണ്ടുമാസം പ്രായമായ ആണ്‍കുട്ടിയുടെ വയറ്റില്‍ നിന്നാണ് ശസ്ത്രക്രിയയിലൂടെ ഭ്രൂണം നീക്കം ചെയ്തത്. ബാംഗ്ലൂര്‍ രാജരാജേശ്വരി മെഡിക്കല്‍ കോളജിലായിരുന്നു ശസ്ത്രക്രിയ.

വയറ്റില്‍ ഭ്രൂണവുമായി കുഞ്ഞ് ജനിക്കുന്നത് വൈദ്യശാസ്ത്രത്തിലെ തന്നെ അത്യപൂര്‍വ്വമായ സംഭവമാണ്. ‘ഫീറ്റസ് ഇന്‍ ഫീറ്റു' എന്നാണ് ഇതിന്റെ പേര്. ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഒരു കുട്ടി വളര്‍ന്നു തുടങ്ങുമ്പോള്‍ മറ്റൊരു ഭ്രൂണം ഈ കുട്ടിയുടെ വയറ്റിനകത്താവും. അതോടെ ഭ്രൂണം വളരാതെയാവും. അഞ്ചു ലക്ഷം പ്രസവം നടക്കുമ്പോള്‍ അതില്‍ ഒന്ന് ഇത്തരത്തിലാകുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

ശസ്ത്രക്രിയ കഴിഞ്ഞ കുട്ടി സുഖം പ്രാപിച്ചുവരികയാണ്.