World Tuberculosis Day ക്ഷയരോഗം പകരുമോ ?

കെ ആര്‍ അനൂപ്
വെള്ളി, 24 മാര്‍ച്ച് 2023 (10:19 IST)
ക്ഷയരോഗത്തിന് കാരണമാകുന്നത് മൈക്കോബാക്ടീരിയം ട്യൂബര്‍കുലോസിസ് എന്ന ബാക്ടീരിയയാണ്.1882 മാര്‍ച്ച് 24ന് റോബര്‍ട്ട് കോക് എന്ന ശാസ്ത്രജ്ഞനാണ് ഈ രോഗാണുവിനെ ലോകത്തിനു മുമ്പില്‍ കാണിച്ചുകൊടുത്തത്. 
 
രോഗാണു കലര്‍ന്ന വായു വിശ്വസിക്കുന്ന അതിലൂടെയാണ് ഈ രോഗം പകരുന്നത്. ശരീരത്തിലെത്തുന്ന ബാക്ടീരിയയുടെ ശക്തിയും വ്യക്തിയുടെ രോഗപ്രതിരോധശേഷിയും ഏറെ പ്രധാനപ്പെട്ടതാണ്. നല്ല രോഗപ്രതിരോധശേഷിയുള്ളവര്‍ക്ക് രോഗാണുവിനെ ചെറുകുവാന്‍ സാധിക്കുന്നു. എന്നാല്‍ മറ്റു ചിലരില്‍ ബാക്ടീരിയയുടെ എണ്ണം വര്‍ദ്ധിച്ച് ക്ഷയ രോഗത്തിന് കാരണമാകുന്നു. രോഗാണു ശരീരത്തില്‍ എത്തിയാല്‍ വര്‍ഷങ്ങളോളം ശരീരത്തില്‍ മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ നില്‍ക്കുകയും ചെയ്യും. ഇത്തരത്തിലുള്ളവര്‍ക്ക് വര്‍ഷങ്ങള്‍ക്കു ശേഷം രോഗം വരുന്നതും കണ്ടിട്ടുണ്ട്. ആദ്യമായി രോഗാണു പ്രവേശിച്ചുണ്ടാകുന്ന പ്രൈമറി ടിബി 95 ശതമാനം ആളുകള്‍ക്കും ചികിത്സികാതെ തന്നെ മാറിപ്പോകുന്നു. ബാക്കിയുള്ള അശ്വതമാനം ആളുകള്‍ക്കാണ് രോഗമുണ്ടാകുന്നത്. രോഗപ്രതിരോധശേഷി ആര്‍ജ്ജിച്ചവരില്‍ പിന്നീടുണ്ടാകുന്ന ടിബിയാണ് പോസ്റ്റ് പ്രൈമറി ടിബി.
 
 
 
  
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article