മികച്ച ഉറക്കം മുതൽ ടെൻഷൻ അകറ്റാനും ഉത്തമം, തണുപ്പ് കാലത്ത് വെയിൽകൊള്ളുന്നത് കൊണ്ട് ഗുണങ്ങൾ അനവധി

Webdunia
തിങ്കള്‍, 1 ജനുവരി 2024 (19:50 IST)
നമ്മുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി സ്വാഭാവികമായി തന്നെ നമുക്ക് ലഭിക്കുന്നത് സൂര്യപ്രകാശം ലഭിക്കുന്നത് വഴിയാണ്. വിറ്റാമിന്‍ ഡി ലഭ്യമാകുന്നതില്‍ അതിനാല്‍ തന്നെ വെയില്‍ കൊള്ളുക എന്നത് പ്രധാനമാണ്. തണുപ്പ് കാലത്ത് ശരീരം ചൂടാകുന്നതിന് സഹായിക്കുന്നു എന്നത് മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിന് തന്നെ ഈ വെയില്‍ കായല്‍ ഗുണകരമാണ്.
 
ഒന്നാമതായി നമ്മുടെ ഉറക്കത്തിന്റെ ചക്രം മെച്ചപ്പെടുത്തുന്നതില്‍ ഇത് സഹായകമാകുന്നു. സൂര്യപ്രകാശം കൂടുതല്‍ ഏല്‍ക്കുന്നത് മെലാടോണിന്‍ എന്ന ഹോര്‍മോണ്‍ റിലീസ് ചെയ്യാന്‍ സഹായിക്കുകയും ഉറക്കത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഹാപ്പി ഹോര്‍മാണായ സെറാടോണിന്‍ അളവ് വര്‍ധിപ്പിക്കാനും സൂര്യപ്രകാശം സഹായിക്കുന്നു. ഇത് മൂഡ് മെച്ചപ്പെടുത്താനും ടെന്‍ഷന്‍ കുറയ്കുന്നതിനും സഹായിക്കുന്നു. സൂര്യപ്രകാശം വഴി ലഭിക്കുന്ന വിറ്റാമിന്‍ ഡി എല്ലിന്റെ ആരോഗ്യത്തെയും രോഗപ്രതിരോധശേഷിയെയും മെച്ചപ്പെടുത്തും. കാന്‍സര്‍,പ്രമേഹം എന്നീ രോഗം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
 
സൂര്യപ്രകാശം ഏല്‍ക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. കൂടാതെ ഫോക്കസ്, ഓര്‍മ എന്നിവ വര്‍ധിക്കാനും കാര്യങ്ങള്‍ തെളിച്ചത്തോടെ മനസിലാക്കാനും സഹായിക്കുന്നു.സീസണല്‍ അഫക്ടീവ് ഡിസോഡറെന്ന ഡിപ്രഷന്‍ ഇല്ലാതെയാക്കാനും സൂര്യപ്രകാശം സഹായിക്കും..

അനുബന്ധ വാര്‍ത്തകള്‍

Next Article