തണുപ്പ്കാലത്ത് രാവിലെയുള്ള ഹൃദയാഘാതനിരക്കും ഉയരും, ഈ ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം

തിങ്കള്‍, 11 ഡിസം‌ബര്‍ 2023 (20:24 IST)
തണുപ്പ്കാലമെന്നാല്‍ നല്ല ചര്‍മ്മത്തിനും ഹൃദയത്തിന്റെയും ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ നല്‍കേണ്ട കാര്യമാണ്. തണുപ്പ് കാലം ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതല്ല എന്നതിനാല്‍ തന്നെ രാവിലെ കാണപ്പെടുന്ന ലക്ഷണങ്ങളെ അവഗണിച്ചുകളയരുത്.
 
രാത്രിയില്‍ 8 മണിക്കൂര്‍ നേരം ഉറങ്ങിയിട്ടും നിങ്ങളുടെ ശരീരം ക്ഷീണമുള്ളതായി അനുഭവപ്പെടുകയാണെങ്കില്‍ ഹൃദയാഘാത സാധ്യത കൂടുതലാണെന്ന് വേണം മനസിലാക്കാന്‍. തണുപ്പ് കാലത്ത് രക്തം ശരീരത്തിലേക്ക് പമ്പ് ചെയ്യാന്‍ ഹൃദയം കൂടുത പ്രവര്‍ത്തിക്കേണ്ടതായി വരും. ഇതാണ് തണുപ്പ് കാലത്ത് ഹൃദയാഘാതം കൂട്ടുവാനുള്ള സാധ്യത തുറന്നിടുന്നത്. തണൂപ്പ് കാലത്ത് ശ്വാസം എടുക്കാന്‍ പ്രയാസമുണ്ടാകുന്നതും ഹൃദയത്തിന്റെ ആരോഗ്യത്തെ കാണിക്കുന്നതാണ്.
 
ഇത് കൂടാതെ രാവിലെ തളര്‍ച്ച അനുഭവപ്പെടൂന്നത് രക്തസമ്മര്‍ദ്ദം കുറയുന്നതിന്റെ ലക്ഷണമാകാം. ഇതും ഹൃദയാഘാത സാധ്യത തുറന്നിടുന്നതാണ്. ഈ തളര്‍ച്ചയ്‌ക്കൊപ്പം ഹൃദയത്തിന് വേദന അനുഭവപ്പെടുന്നുവെങ്കില്‍ അത് ശ്രദ്ധ നല്‍കേണ്ടതാണ്. രാവിലെ അസാധാരണമായി വിയര്‍ക്കുന്നതും ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ഇത് ശരീരത്തിലെ ജലാംശം ഇല്ലാതെയാകാന്‍ കാരണമാകുന്നു. ഹൃദയത്തെ നേരിട്ട് ബാധിക്കുന്നു. കണ്ണിലെ റെറ്റിനയ്ക്ക് പിറകില്‍ വേദന അനുഭവപ്പെടുകയാണെങ്കില്‍ അതും ശ്രദ്ധ പുലര്‍ത്തേണ്ട കാര്യമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍