മഞ്ഞുകാലത്ത് ചുണ്ടുകൾ വരണ്ടുപൊട്ടുന്നത് എങ്ങനെ തടയാം, വീട്ടിൽ പരീക്ഷിക്കാം ഇക്കാര്യങ്ങൾ

ഞായര്‍, 17 ഡിസം‌ബര്‍ 2023 (13:08 IST)
തണുപ്പ് കാലത്ത് തണുത്ത കാറ്റ് അടിക്കുന്നതിനാല്‍ ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നതിന് സാധ്യതകള്‍ അധികമാണ്. ചുണ്ടിന്റെ സ്വാഭാവികമായ ഭംഗി നിലനിര്‍ത്താന്‍ ചില കാര്യങ്ങള്‍ വീട്ടിലിരുന്നുതന്നെ നമുക്ക് ചെയ്യാവുന്നതാണ്.
 
ചുണ്ട് വരണ്ടതാവാതിരിക്കാന്‍ ദിവസവും നെയ്യ് പുരട്ടി മസാജ് ചെയ്യുന്നത് വരള്‍ച്ച മാറാന്‍ സഹായിക്കും. നെയ്യിന് പകരം വെളിച്ചെണ്ണയും ഇതിനായി ഉപയോഗിക്കാം. തേനും മോയ്‌സ്ചറൈസറെന്ന രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ്. ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാന്‍ തേനും സഹായിക്കുന്നു. പഞ്ചസാരയാണ് ചുണ്ടിന്റെ ആരോഗ്യത്തെ സഹായിക്കുന്ന മറ്റൊരു വസ്തു. പഞ്ചസാരയില്‍ രണ്ടോ മൂന്നോ തുള്ളി ഒലീവ് ഓയില്‍ ഒഴിച്ച് അര സ്പൂണ്‍ തേനും ചേര്‍ത്ത് ചുണ്ടില്‍ പുരട്ടുന്നത് ചുണ്ട് വരണ്ടുപൊട്ടുന്നത് തടയും. റോസ് വാട്ടറും ചുണ്ട് വരണ്ടുപൊട്ടുന്നത് തടയും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍