ലൈംഗിക ബന്ധത്തില്‍ വിരസതയോ? ഈ ഭക്ഷണങ്ങള്‍ കഴിക്കാം

സിആര്‍ രവിചന്ദ്രന്‍
ശനി, 22 ജനുവരി 2022 (16:30 IST)
കുടുംബജീവിതത്തില്‍ ലൈംഗികബന്ധത്തിന് ഏറെ പ്രാധാന്യമുണ്ട്. കുട്ടികളുടെ ജനനത്തോടെ താല്‍പ്പര്യം കുറയുകയും പിന്നെ എല്ലാം ഒരു ചടങ്ങായി മാറുകയുമാണ്. പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തില്‍ ദൃഡതയുണ്ടെങ്കിലും ലൈംഗിക ജീവിതത്തില്‍ നിന്ന് പിന്നോക്കം പോകുന്നത് പതിവുകള്‍ ആവര്‍ത്തിച്ച് മടുക്കുബോഴും ഉത്തേജനം ലഭിക്കുന്നില്ല എന്ന തോന്നലും വേട്ടയാടുബോഴാണ്. എന്നാല്‍, ലൈംഗികശേഷി കൂട്ടാനും താല്‍പര്യം ജനിപ്പിക്കാനും ചില പ്രത്യേക ഭക്ഷണങ്ങള്‍ക്കാകുമെന്ന നിരീക്ഷണത്തിലാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
 
പ്രണയത്തിലും ലൈംഗികബന്ധത്തിനും മൂഡ് നല്‍കുന്ന അമിനോ ആസിഡുകള്‍ ചോക്ലേറ്റുകളില്‍ ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. മീഡ് ബൂസ്റ്റേഴ്‌സ് ആയ സെററ്റോണിനും ഡൊപ്പമിനും ചോക്ലേറ്റില്‍ ഉണ്ടെന്നും ഇവ നല്ല ഉന്മേഷം പകരുമെന്നുമാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
 
പൂവമ്പഴം മികച്ച ഉത്തേജനം നല്‍കുന്ന പഴവര്‍ഗമാണെന്നാണ് റിപ്പോര്‍ട്ട്. ധാരാളം പോഷകാംശവും വിറ്റമിനുകളും അടങ്ങുന്ന പൂവന്‍ പഴം ഉത്സാഹവും ആത്മവിശ്വാസവുമൊക്കെ വര്‍ധിപ്പിക്കുന്ന തരത്തില്‍ തലച്ചോറില്‍ പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article