വാങ്ങുന്ന മീൻ ഫ്രഷ് ആണോ എന്ന് എങ്ങനെ അറിയാം?

നിഹാരിക കെ എസ്

ബുധന്‍, 20 നവം‌ബര്‍ 2024 (19:28 IST)
നല്ല പൊരിച്ച മീനുണ്ടെങ്കിൽ കുറച്ചധികം ചോറ് കഴിക്കാത്തവരുണ്ടാകില്ല. എന്നാൽ, മീൻ കൊണ്ടുള്ള വിഭവം ഉണ്ടാക്കുക എന്നത് ചെറിയ കാര്യമല്ല. നല്ല ഫ്രഷ് മീൻ അല്ലെങ്കിൽ മീൻ കറി പെട്ടന്ന് കേടാകും. നിങ്ങളുടെ മീൻ ഫ്രഷ് ആണോ അല്ലയോ എന്ന് എങ്ങനെ മനസ്സിലാക്കാം. മീൻ വാങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം;
 
മീനിന്റെ തിളക്കവും ഉറപ്പും നോക്കുക. മത്സ്യത്തിന്റെ മാസം സ്പർശിക്കുമ്പോൾ തന്നെ തിരിച്ചറിയാൻ കഴിയും. മത്സ്യത്തിന് നല്ല തിളക്കം ഉണ്ടെന്ന് ഉറപ്പാക്കണം. തൊലി വിണ്ടുകീറിയതോ അയഞ്ഞ ചെതുമ്പലോ ആണെങ്കിൽ മത്സ്യം ചീഞ്ഞതാവാനാണ് സാധ്യത. 
 
മത്സ്യം മണത്ത് നോക്കുക. രൂക്ഷമായ മണമോ പുളിച്ച മണമോ ഉള്ള മത്സ്യം ചീത്ത ആയതാവാനാണ് സാധ്യത. പുഴയിൽ നിന്നോ കടലിൽ നിന്നോ പിടിക്കുന്ന മീനുകൾക്ക് പഴയകിയ മണം ഉണ്ടാവില്ല. 
 
മീനിന്റെ കണ്ണ് നോക്കുക. മത്സ്യം പുതിയതാണോ അല്ലയോ എന്ന് പരിശോധിക്കാൻ ഏറ്റവും നല്ല മാർഗം കണ്ണ് നോക്കുന്നതാണ്. തുറിച്ചുനിൽക്കുന്ന തിളക്കമുള്ള കണ്ണുകളാണെങ്കിൽ മീൻ പഴകിയത് ആയിരിക്കില്ല. 
 
ചെകിള നോക്കുക. മീനിന്റെ ചെകിള നോക്കിയാൽ തന്നെ മീൻ ഫ്രഷ് ആണോ അതോ പഴകിയതാണോ എന്ന് നമുക്ക് മനസ്സിലാകും. മീൻ ഫ്രഷ് ആണെങ്കിൽ ചെകിളയുടെ അടിഭാ​ഗം നല്ല ചുവന്നിരിക്കും.
 
ഏതെങ്കിലും തരത്തിലുള്ള നിറവ്യത്യാസം ഉണ്ടെങ്കിൽ നല്ല മീനല്ല എന്ന് മനസിലാക്കുക.
 
അരികുകൾക്ക് ചുറ്റും തവിട്ട് അല്ലെങ്കിൽ മഞ്ഞ നിറം ഉള്ളത് വാങ്ങരുത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍