ഈ കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറാണെങ്കില്‍ ആ പ്രശ്നം നിങ്ങളെ അലട്ടില്ല... തീര്‍ച്ച !

Webdunia
ഞായര്‍, 5 മാര്‍ച്ച് 2017 (15:44 IST)
വളരെയേറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഉണക്കമുന്തിരി. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമമായ ഒരു പരിഹാരമാണിത്. അതുപോലെ സെക്‌സ് സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ഉണക്കമുന്തിരിയെന്നാണ് ആയുര്‍വേദം പറയുന്നത്. എപ്രകാരമാണ് ഉണക്കമുന്തിരി സെക്‌സ് ഗുണങ്ങള്‍ക്കായി ഉപയോഗിക്കുകയെന്ന് നോക്കാം. 
 
ഉണക്കമുന്തിരി അല്പം പാലില്‍ തിളപ്പിച്ചു കഴിയ്ക്കുന്നത് സെക്‌സ് സംബന്ധമായ ഗുണങ്ങള്‍ക്ക് ഏറെ ഉത്തമമാണെന്നാണ് ആയുര്‍വേദം പറയുന്നത്. സെക്‌സ് മൂഡ് ലഭിക്കുന്നതിനും പുരുഷന്മാരുടെ ഉദ്ധാരണക്കുറവു പരിഹരിക്കുന്നതിനും ഇത് സഹയിക്കും. വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്നാണിതെന്നാണ് ആയുര്‍വേദം പറയുന്നത്.
 
പാലില്‍ ഉണക്കമുന്തിരി തിളപ്പിച്ചത് കഴിക്കുന്നത് നല്ല ശോധന നല്‍കുമെന്നും പറയുന്നു. ഈ മിശ്രിതം ശരീരത്തെ നല്ലൊരു ആല്‍ക്കലൈന്‍ മീഡിയമാക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ശരീരഭാരം കൂട്ടാനുള്ള നല്ലൊരു മാര്‍ഗമാണ് ഉണക്കമുന്തിരി പാലില്‍ തിളപ്പിച്ചു കഴിയ്ക്കുന്നതെന്നും പറയുന്നു. അതുപോലെ ഉണക്കമുന്തിരി സാധാരണ വെള്ളത്തില്‍ രാത്രി മുഴുവന്‍ കുതിര്‍ത്തിവെച്ച് പിറ്റേന്നു രാവിലെ കഴിയ്ക്കുന്നതും ആരോഗ്യത്തിന് ഗുണകരമാണ്.
Next Article