കിടപ്പറയില്‍ ഈ രീതിയിലുള്ള പ്രകടനമാണോ അവള്‍ നടത്തുന്നത് ? എങ്കില്‍ ഭയക്കണം !

Webdunia
ഞായര്‍, 5 മാര്‍ച്ച് 2017 (15:09 IST)
കിടപ്പറയില്‍ എന്നും പഴികേള്‍ക്കാന്‍ വിധിച്ചവരാണ് സ്ത്രീകള്‍. ചിലര്‍ക്ക് സെക്‌സിലുള്ള താല്‍പര്യക്കുറവോ മറ്റു ചിലര്‍ താല്‍പര്യക്കുറവ് അഭിനയിക്കുന്നതുകൊണ്ടോ ആയിരിക്കാം ഇത്. ചില സ്ത്രീകള്‍ക്ക് സെക്സിനോട് ഭയമുള്ളതുകൊണ്ടും ഇത്തരത്തില്‍ സംഭവിക്കാറുണ്ട്. കാര്യം എന്തുതന്നെയായാലും സെക്സിന്റെ കാര്യത്തില്‍ ഭാര്യ പിന്നിലാകുകയാണെങ്കില്‍ അതിന്റെ പ്രശ്‌നം അന്വേഷിച്ച് പരിഹരിക്കേക്കുകയെന്നത് ഭര്‍ത്താവിന്റെ ജോലിയാണ്. എന്തെല്ലാം കാര്യങ്ങള്‍കൊണ്ടാണ് ഭാര്യ കിടപ്പറയില്‍ പിന്നിലാകുന്നതെന്ന് നോക്കാം.
 
* സെക്സിനിടയില്‍ വേദന അനുഭവപ്പെടുന്ന സ്ത്രീകള്‍ക്ക് സെക്‌സ് എന്നും ഒരു പേടി സ്വപ്നമായിരിക്കും. ഇതു മൂലം ഇവര്‍ കിടപ്പറയില്‍ പിന്നിലായേക്കാന്‍ സാധ്യതയുണ്ട്.
 
* മക്കളുടെ കാര്യങ്ങളും വീട്ടു ജോലിയുമെല്ലാം പൂര്‍ത്തിയാക്കിയ ശേഷം നടുവൊടിഞ്ഞെത്തുന്ന ഏതൊരു സ്ത്രീകള്‍ക്കും സെക്‌സ് എന്നത് ഒരു വെല്ലുവിളി തന്നെയാണ്.
 
* സ്വന്തം ശരീരത്തെക്കുറിച്ചുള്ള അപകര്‍ഷതബോധവും സ്ത്രീകളെ ഇതില്‍ നിന്നു പിന്തിരിപ്പിച്ചേക്കാം. പങ്കാളിക്കു തന്റെ ശരീരം കണ്ടാല്‍ ഏതെങ്കിലും തരത്തിലുള്ള താല്‍പ്പര്യക്കുറവു തോന്നുമോ എന്ന ഭയമാണ് ഇതിന് കാരണം. 
 
* വായ്നാറ്റവും ശരീരദുര്‍ഗന്ധവുമെല്ലാം ഏതൊരു സ്ത്രീയേയും സെക്‌സില്‍ നിന്ന് പിന്തിരിപ്പിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
 
* അതിവൈകാരികമായി ചിന്തിക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. അതുകൊണ്ട് തന്നെ മാനസികമായി തങ്ങളെ മുറിവേല്‍പ്പിക്കുന്ന പങ്കാളിയുമായി സെക്‌സില്‍ ഏര്‍പ്പെടാടുന്നതിന് ഇവര്‍ മടി കാണിക്കും.
 
* ഗര്‍ഭധാരണം എന്ന ഭയവും ഒട്ടുമിക്ക സ്ത്രീകളെയും സെക്‌സില്‍ നിന്ന് പിന്തിരിപ്പിക്കുമെന്നും ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു.
Next Article