അത്താഴം കഴിക്കുന്ന സമയം ഇതാണോ; എന്നാല്‍ നിങ്ങളുടെ ആയുസ്സ് കൂടിയിട്ടുണ്ട്

Webdunia
ചൊവ്വ, 28 മാര്‍ച്ച് 2017 (16:40 IST)
ഭക്ഷണം കഴിയ്ക്കാന്‍ എല്ലാവര്‍ക്കും അവരുടെതായ സമയമുണ്ട്. പലപ്പോഴും അത്താഴം കഴിയ്ക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് അറിയാമോ? രാത്രി എട്ട് മണിയ്ക്ക് മുന്‍പ് അത്താഴം കഴിച്ചാല്‍ അതിന്റെ ആരോഗ്യ ഗുണങ്ങള്‍ നമുക്ക് ലഭിക്കുന്നതാണ്.
 
അത്താഴം കഴിയ്ക്കുന്നത് എട്ട് മണിക്ക് മുന്‍പാവണം എന്ന് പറയുന്നതിന് കാരണങ്ങള്‍ പലതാണ്‍. അതും ആരോഗ്യകരമായ കാരണങ്ങള്‍. അവ എന്തൊക്കെയെന്ന് നോക്കാം
 
*ആയുര്‍വ്വേദ വിധിപ്രകാരം എട്ട് മണിയ്‌ക്കെങ്കിലും അത്താഴം കഴിക്കണം. ഇത് നല്ല ദഹനത്തിനും ഉറക്കത്തിനും സഹായിക്കുന്നതാണ്.
 
*അത്താഴം കഴിയ്‌ക്കേണ്ട സമയത്ത് കഴിച്ചില്ലെങ്കില്‍ അത് പലപ്പോഴും വയറിനുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ദഹിക്കാത്ത ഭക്ഷണം ശരീരത്തിന് നല്‍കുന്ന വിഷമാണ്. സൂര്യോദയത്തിനു ശേഷം ഭക്ഷണം ദഹിപ്പിക്കാനുള്ള നമ്മുടെ കഴിവ് കുറഞ്ഞു പോകുമെന്നാണ് പറയുന്നത്.
 
*വൈകി അത്താഴം കഴിയ്ക്കുന്നത് നമ്മുടെ ഉറക്കത്തെ സാരമായിത്തന്നെ ബാധിയ്ക്കുന്നുണ്ട്. ദഹന പ്രശ്നങ്ങള്‍ ഉണ്ടാകും
 
*അത്താഴം നേരത്തേ കഴിച്ചാല്‍ അമിതവണ്ണമെന്ന വിപത്തില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കും.
 
*സമയത്തിന് ഭക്ഷണം കഴിച്ചാല്‍ അത് നമ്മുടെ ശ്രദ്ധയേയും ഊര്‍ജ്ജത്തേയും വര്‍ദ്ധിപ്പിക്കാന്‍ സഹയിക്കും. ഇത് ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളാനും കാരണമാകുന്നുണ്ട്.
 
*ശാരീരികോര്‍ജ്ജം മാത്രമല്ല മാനസികോര്‍ജ്ജവും അത്താഴം നേരത്തേ കഴിയ്ക്കുന്നതിലൂടെ ഉണ്ടാകുന്നുണ്ട്.
 
*സമയത്തിന് ഭക്ഷണം കഴിച്ചാല്‍ നമ്മുടെ ധ്യാനത്തിന്റെ ഊര്‍ജ്ജത്തെ നേരിട്ട് നമ്മളിലെത്തിക്കുന്നു. ഇതിലൂടെ നമ്മുടെ മനസ്സിനെ ഉണര്‍വ്വോടെ സംരക്ഷിക്കാന്‍ സാധിയ്ക്കുന്നുണ്ട്.  
Next Article