ഇത് ഒഴിവാക്കാന്‍ നിങ്ങള്‍ തയ്യാറാണോ ? എന്നാല്‍ ഈ അവസ്ഥയ്ക്ക് ശമനമാകും !

Webdunia
ചൊവ്വ, 28 മാര്‍ച്ച് 2017 (13:53 IST)
ഇഞ്ചിയ്ക്ക് ആരോഗ്യ ഗുണങ്ങള്‍ ധാരാളം ഉണ്ടെന്ന് നമ്മള്‍ കേട്ടുകാണുമല്ലോ. മനുഷ്യശരീരത്തിന്റെ എല്ലാ തരത്തിലുള്ള പ്രശ്‌നങ്ങളും ഇഞ്ചി ഉപയോഗിക്കുന്നതിലൂടെ പരിഹാരം കാണാന്‍ സധിക്കും. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഇഞ്ചി ഉപയോഗിച്ചാല്‍ പണി പാളും.
 
ആരൊക്കെയാണ് ഇഞ്ചി ഉപയോഗിക്കാന്‍ പാടില്ലാത്തത് എന്ന് നോക്കിയാലോ
 
*രക്തത്തില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഇഞ്ചി ഉപയോഗിക്കുന്നത് ഒഴിവാക്കണം. 
രക്തയോട്ടത്തെ വര്‍ദ്ധിപ്പിക്കാന്‍ ഇത് കാരണമാകുന്നു.
 
*പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയൊക്കെ ഉള്ളവര്‍ ഇഞ്ചിയുടെ ഉപയോഗം അല്‍പം കുറയ്ക്കുന്നതാണ് നല്ലത്.
 
*ഇന്‍സുലിന്‍ എടുക്കുന്നവരും, രക്തസമ്മര്‍ദ്ദത്തിന്റെ മരുന്ന് ഉപയോഗിക്കുന്നവരും ഇഞ്ചി കഴിയ്ക്കുന്നതിലൂടെ വിവരിത ഫലമാണ് ഉണ്ടാകുന്നത്.
 
*തൂക്കം കുറവുള്ളവരും പ്രോട്ടീന്‍ കുറവുള്ളവരും ഇഞ്ചി ഉപയോഗിക്കുന്നത് അത്ര നല്ലതല്ല.  ഇത് ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. 
 
*ഗര്‍ഭിണികള്‍ ഇഞ്ചി ഉപയോഗിക്കുന്നത് ഒഴിവാക്കണം. കരണം ഇത് മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാകുന്നു. 
 
*അലര്‍ജി ഉള്ളവര്‍ ഇഞ്ചി ഉപയോഗിക്കുന്നതില്‍ ശ്രദ്ധിക്കണം. ഇത് അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്.
 
*അമിതവണ്ണുള്ളവര്‍ ഇഞ്ചിയുടെ ഉപയോഗം ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. 
 
 
Next Article