ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന വേളയില്‍ പങ്കാളികള്‍ പരസ്പരം ശരീരം ശ്രദ്ധിക്കാറുണ്ട്. ഇത് പുരുഷന്റെ കാര്യത്തിലും സ്ത്രീയുടെ കാര്യത്തിലും വ്യത്യസ്തവുമാണ്. പുരുഷനെപ്പോലെതന്നെ സ്ത്രീയും സെക്‌സ് സമയത്ത് പുരുഷശരീരത്തില്‍ പല കാര്യങ്ങളും ശ്രദ്ധിക്കാറുണ്ട്. എന്തെല്ലാം കാര്യങ്ങളാണ് ഈ വേളയില്‍ അവള്‍ പുരുഷശരീരത്തില്‍ ശ്രദ്ധിയ്ക്കുന്നതെന്നു നോക്കാം...
പുരുഷന്റെ ശരീരത്തിന്റെ ആകൃതി, പെല്‍വിസ്, വയര്‍, നെഞ്ച് തുടങ്ങിയവയെല്ലാം അവള്‍ ശ്രദ്ധിക്കും. അതുപോലെ നിങ്ങള്‍ ഉത്തേജിതനായോയെന്ന് അറിയാനായി ശ്വാസഗതിയും സ്ത്രീ ശ്രദ്ധിയ്ക്കും. ചുണ്ടുകളുടെ ഗന്ധം, പ്രത്യേക സ്വാദ് എന്നിങ്ങനെയുള്ളവയെല്ലാം നിങ്ങളുടെ ചുണ്ടുകളില്‍ ചുംബിക്കുന്നതിലൂടെ അവള്‍ തിരിച്ചറിയും. ചില സ്ത്രീകള്‍ക്ക് ഇക്കാരണങ്ങള്‍ക്കൊണ്ട് സെക്‌സ് താല്‍പര്യം കൂടുമെന്നും പറയപ്പെടുന്നു.
നിങ്ങളുടെ കൈവിരലുകള്‍ അവളുടെ ശരീരത്തിന്റെ ഏതെല്ലാം ഭാഗങ്ങളിലൂടെയാണ് സഞ്ചരിക്കുന്നതെന്നും അവളെ ഏതു വിധത്തില്‍ ലാളിക്കുന്നുവെന്നും അവള്‍ തിരിച്ചറിയും. നിങ്ങളുടെ വിയര്‍പ്പിന്റെ ഗന്ധം, നിങ്ങളുടെ കരുത്ത്, നിങ്ങളുടെ വേഗത ഇതെല്ലാം ഏതൊരു സ്ത്രീയും സെക്‌സിനിടയില്‍ വിലയിരുത്തുന്ന ഘടകങ്ങളാണ്. അവളുടെ ശരീരത്തിന്റെ ഏതവസ്ഥയിലാണ് നിങ്ങള്‍ ഉത്തേജിതമാകുന്നതെന്നതും അവള്‍ ശ്രദ്ധിക്കും.