കാത്സ്യം ഗുളികകള്‍ സ്ഥിരമായി കഴിക്കാമോ ?

Webdunia
ബുധന്‍, 31 ഓഗസ്റ്റ് 2016 (16:20 IST)
നമ്മുടെ ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് കാത്സ്യം അത്യാവശ്യമാണ്. വിറ്റാമിൻ ഡി ധാരാളമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെയാണ് ശരീരത്തിന് ആവശ്യമായ കാത്സ്യം ലഭിക്കുന്നത്. സൂര്യപ്രകാശത്തില്‍ നിന്നുപോലും നമുക്ക് കാത്സ്യം ലഭ്യമാകും. എന്നാല്‍ ശരീരത്തില്‍ കാത്സ്യത്തിന്റെ അളവ് കുറഞ്ഞാൽ ശരീരം അത് പ്രകടമാക്കും. നമ്മുടെ എല്ലുകളെയും പല്ലുകളെയുമാണ് കാത്സ്യത്തിന്റെ കുറവ് ആദ്യം ബാധിക്കുന്നത്. മനുഷ്യശരീരത്തിലുള്ള കാത്സ്യത്തിന്റെ 99 ശതമാനവും പല്ലുകള്‍ക്കും എല്ലുകള്‍ക്കും വേണ്ടിയാണ് ഉപയോഗിക്കപ്പെടുന്നത്. കാത്സ്യത്തിന്റെ കുറവ് പല രോഗങ്ങള്‍ക്കും കാരണമാകുകയും ചെയ്യും.
 
ഭക്ഷണത്തില്‍ നിന്നുള്ള കാല്‍സ്യം തികയാതെ വരുമ്പോഴാണ്‌ ചില സന്ദര്‍ഭങ്ങളില്‍ ഡോക്ടര്‍മാര്‍ തന്നെ കാല്‍സ്യം സപ്ലിമെന്റുകള്‍ നിര്‍ദേശിക്കുന്നത്‌. എന്നാല്‍, കാത്സ്യം സപ്ലിമെന്റുകള്‍ കഴിക്കുന്ന കാര്യത്തില്‍ ശാസ്ത്രലോകം വ്യത്യസ്ത അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. ഇത് ഹൃദ്രോഗസാധ്യത വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. അതുപോലെ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കാനും ഇത് കാരണമാകും. കൂടാതെ രക്തക്കുഴലുകള്‍ ചുരുങ്ങുക, കിഡ്‌നി സ്റ്റോണ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകാറുണ്ട്. അതുകൊണ്ട് ഭക്ഷണക്രമീകരണത്തിലൂടെ കാല്‍സ്യത്തിന്റെ അളവു വര്‍ദ്ധിപ്പിക്കുകയാണ് ഏറ്റവും ഉചിതം.
 
കാത്സ്യം ധാരാളമടങ്ങിയ ഭക്ഷ്യധാന്യങ്ങള്‍ യഥേഷ്ടം കഴിക്കുകയാണെങ്കില്‍ കാത്സ്യം സപ്ലിമെന്റുകളുടെ ആവശ്യമില്ലെന്നും ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വിറ്റാമിന്‍ ഡി ഇല്ലാതെ ശരീരത്തിന് കാത്സ്യം ആഗിരണം ചെയ്യാന്‍ സാധിക്കില്ല. ദിവസത്തില്‍ 400 യൂണിറ്റ് കാത്സ്യമാണ് ശരീരത്തിന് ആവശ്യമായി വരുന്നത്. പാലും പാലുല്‍പ്പന്നങ്ങളും കഴിക്കുന്നതിന് പുറമേ മുളപ്പിച്ച സോയബീന്‍, ബദാം, ചീരം കാബേജ് എന്നിവയും ശരീരത്തിന് ആവശ്യമായ കാത്സ്യം ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കും. 
 
വൈറ്റമിന്‍ ഡി ധാരാളമടങ്ങിയ മുട്ട, ഇലക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്‍. തവിടുകളയാത്ത ധാന്യങ്ങളും പയറുവര്‍ഗങ്ങളും നാരുകളാല്‍ സമ്പന്നമാണെന്നതുകൊണ്ടു തന്നെ ഇത്തരം ഭക്ഷണങ്ങള്‍ ശീലമാക്കുന്നതും ഉത്തമമാണ്. നിലക്കടലയില്‍ അടങ്ങിയിരിക്കുന്ന മാംസ്യം എല്ലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. അതുപോലെ ചെറിയ മീനുകളിലും പാടമാറ്റിയ പാലിലും കാത്സ്യം കൂടുതലടങ്ങിയിട്ടുണ്ട്. ബദാം, എള്ള്, കടുക്, ജീരകം, കായം, കുരുമുളക് ഇവയും കാത്സ്യത്താല്‍ സമ്പന്നമാണ്. 
Next Article