ചൂട് കൂടുതലുള്ള പാനീയങ്ങളാണോ നിങ്ങള്‍ കുടിക്കുന്നത് ? എങ്കില്‍ ഈ കാര്യങ്ങളൊന്നു ശ്രദ്ധിക്കൂ

Webdunia
ശനി, 18 ജൂണ്‍ 2016 (14:14 IST)
ചില ആളുകള്‍ക്ക് ചൂട് വളരെ ഇഷ്ടമാണ്. എന്തെങ്കിലും കഴിക്കുകയാണെങ്കില്‍ നല്ല ചൂടോടെ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇത്തരക്കാര്‍. എന്നാല്‍ ഇത്തരം ചൂടുകീടിയ ഭക്ഷണങ്ങളോ പാനീയങ്ങളോ കഴിക്കുന്നവര്‍ അതുമൂലമുണ്ടാകുന്ന ദോഷമെന്താണെന്ന് മനസിലാക്കുന്നില്ല. അമിതമായി ചൂടുള്ള പാനീയങ്ങളും ഭക്ഷണപദാര്‍ത്ഥങ്ങളും കഴിക്കുന്നതുമൂലം അന്നനാള ക്യാന്‍സറിനു വരെ സാധ്യതയുണ്ടെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നു. 
 
ചൂടു കൂടിയ ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നതിനു മുമ്പ് ഏതാനം നിമിഷം കാത്തിരിക്കുന്നത് നല്ലതാണെന്നാണ് പല പഠനങ്ങളിലും പറയുന്നത്. തിളപ്പിച്ച് 4 മിനിറ്റ് കാത്തിരുന്ന ശേഷം മാത്രമേ ചായയും കാപ്പിയും ഉള്‍പ്പടെയുള്ള പാനീയങ്ങള്‍ കുടിക്കാവൂ. ലെഡ്, പരിസരമലീനീകരം തുടങ്ങി ക്യാന്‍സറിലേയ്ക്കു നയിച്ചേക്കാവുന്ന ക്ലാസ് 2 എ എന്ന പട്ടികയിലാണ് ചൂടുള്ള പാനീയങ്ങളേയും ഉള്‍പ്പെടുത്തിരിക്കുന്നത്.
 
അന്നനാളത്തെ ബാധിക്കുന്ന ഇത്തരം ക്യാന്‍സര്‍ മൂലം പ്രതിവര്‍ഷം 400,000ത്തില്‍ പരം ആളുകള്‍ മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍. സ്ഥിരമായി ചൂടുള്ള പാനിയങ്ങള്‍ കുടിക്കുന്ന ഏഷ്യ, സൗത്ത് അമേരിക്ക, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ അന്നനാള ക്യാന്‍സര്‍ മൂലം മരിക്കുന്നതെന്നും പഠനങ്ങളില്‍ പറയുന്നു. ലാന്‍സെറ്റ് ഒങ്കോളജി എന്ന മഗസിനിലാണ് ഈ പഠനത്തെ സമ്പന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article