റൂണിയുടെ ഈ ‘തകര്‍പ്പന്‍ ഗോള്‍’ ഹൊസെയുടെ ഹൃദയം കീഴടക്കി
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടു പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന വെറ്ററൻ താരം വെയ്ന്‍ റൂണിയുടെ തീരുമാനം സന്തോഷകരമെന്നു യുണൈറ്റഡ് പരിശീലകൻ ഹൊസെ മൗറീഞ്ഞോ. റൂണിയുടെ ഈ തീരുമാനം സന്തോഷകരമാണ്. ഞായറാഴ്ച സതാംപ്ടണെതിരേ നടക്കുന്ന ലീഗ് കപ്പ് ഫൈനലിൽ അദ്ദേഹം കളിക്കുമെന്നും ഹൊസെ പറഞ്ഞു.
പരുക്കിന്റെ പിടിയിൽനിന്നു മുക്തനായ റൂണി ലീഗ് കപ്പ് ട്രോഫി നേടുന്നതിനായി ടീമിനൊപ്പം പോരാടുമെന്നും ഹൊസെ വ്യക്തമാക്കി.
മാഞ്ചസ്റ്റർ വിട്ട് ചൈനീസ് സൂപ്പർ ലീഗിൽ റൂണി കളിക്കുമെന്നു അഭ്യൂഹങ്ങൾ പരന്നിരുന്നു. ചൈനീസ് ക്ലബ്ബില്‍ വന്‍ പ്രതിഫലം ലഭിക്കുമെന്നതിനാല്‍ കൂടുതല്‍ താരങ്ങള്‍ വന്മതില് കടക്കാന്‍ ഒരുങ്ങുകയാണ്. ചൈനീസ് ട്രാന്‍സ്ഫര്‍ വിന്‍ഡോ 28ന് തീരാനിരിക്കെയാണ് റൂണി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. പതിനെട്ടാം വയസു മുതല്‍ മാഞ്ചസ്റ്റര്‍
യുണൈറ്റഡിലെ സ്ഥിരം സാന്നിധ്യമാണ് റൂണി.