മെസ്സിയാണ് മികച്ചവൻ, കുഞ്ഞാരാധകനോട് പൊട്ടിത്തെറിച്ച് ക്രിസ്റ്റ്യാനോ(വീഡിയോ)

തിങ്കള്‍, 6 മാര്‍ച്ച് 2023 (12:22 IST)
മെസ്സിയാണ് മികച്ച താരമെന്ന് പറഞ്ഞ കുഞ്ഞാരാധകനോട് ദേഷ്യപ്പെട്ട് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. വെള്ളിയാഴ്ച അൽ ബാതേൻ ക്ലബുമായി നടന്ന അൽ നസ്റിൻ്റെ മത്സരശേഷമാണ് സംഭവമുണ്ടായതെന്ന് സ്പാനിഷ് മാധ്യമായ മാർക്ക റിപ്പോർട്ട് ചെയ്യുന്നു. മത്സരത്തിൽ അൽ നസ്ർ വിജയിച്ചെങ്കിലും ഈ മത്സരത്തിൽ ഗോളൊന്നും നേടാൻ ക്രിസ്റ്റ്യാനോയ്ക്ക് സാധിച്ചിരുന്നില്ല. മത്സരശേഷം തിരികെ ഡ്രെസ്സിംഗ് റൂമിലേക്ക് പോകുന്ന സമയത്താണ് ആരാധകരിൽ ഒരാൾ മെസ്സി നിങ്ങളേക്കാൾ മികച്ച താരമാണെന്ന് പറഞ്ഞത്.
 

Bro is pissed after 3-1 win

ആദ്യം കുഞ്ഞാരാധകൻ്റെ വാക്കുകളെ അവഗണിച്ചെങ്കിലും പിന്നീട് ഇതിനെതിരെ റൊണോ പ്രതികരിച്ചു. അതൊരു എളുപ്പമുള്ള മത്സരമായിരുന്നു എന്നായിരുന്നു റൊണാൾഡോയുടെ പ്രതികരണം. മത്സരത്തിൽ അൽ നസ്ർ വിജയിച്ചെങ്കിലും ചില ഗോൾ അവസരങ്ങൾ റൊണാൾഡോ നഷ്ടപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാലനുമായി റൊണോ ദേഷ്യപ്പെട്ടത്. സൗദി പ്രോ ലീഗിലെ 6 മത്സരങ്ങളിൽ നിന്ന് 8 ഗോളുകൾ റോണോ ഇതിനകം തന്നെ നേടികഴിഞ്ഞു.

Bro is pissed after 3-1 win

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍