ക്രിസ്റ്റ്യാനോയുമൊത്തുള്ള സ്വകാര്യദൃശ്യങ്ങൾ കൈവശമുണ്ടെന്ന് പ്ലേ ബോയ് മോഡൽ, മെസ്സിക്കെതിരെയും ആരോപണം

ചൊവ്വ, 28 ഫെബ്രുവരി 2023 (15:26 IST)
പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങൾ കൈവശമുണ്ടെന്ന വാദവുമായി മോഡൽ രംഗത്ത്. ചിലിയൻ മോഡലായ ഡാനിയേല ഷാവേസാണ് താരത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. താരത്തിനോട് ബഹുമാനമുണ്ടെന്നും ദൃശ്യങ്ങൾ ഒരിക്കലും പുറത്ത് വിടില്ലെന്നും ഡാനിയേല ട്വിറ്ററിൽ കുറിച്ചു. വീഡിയോയിൽ ഇരുവരും പൂർണമായി നഗ്നരാണെന്നും ഡാനിയേല അവകാശപ്പെട്ടു.
 
അതേസമയം അർജൻ്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സി മറ്റൊരു യുവതിയുമായി ഡേറ്റിംഗിന് പോയ സംഭവത്തെ പറ്റി തനിക്കറിയാമെന്നും ഡാനിയേല അവകാശപ്പെട്ടു. അതേസമയം ഇരു താരങ്ങളും മോഡലിൻ്റെ ആരോപണങ്ങൾക്ക് മറുപടി നൽകിയിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍