FIFA Best Men's Player Award: പോയ വര്‍ഷത്തെ ഫിഫയുടെ മികച്ച പുരുഷ താരത്തിനുള്ള അവാര്‍ഡ് അര്‍ജന്റീന നായകന്‍ ലയണല്‍ മെസിക്ക്. അവസാന റൗണ്ടില്‍ ഫ്രഞ്ച് താരങ്ങളായ കിലിയെന്‍ എംബാപ്പെ, കരീം ബെന്‍സേമ എന്നിവരെ മറികടന്നാണ് മെസി പുരസ്‌കാരം സ്വന്തമാക്കിയത്. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിച്ചതും ഗോള്‍ഡന്‍ ബോള്‍ നേട്ടവുമാണ് മെസിക്ക് ആധിപത്യം നല്‍കിയത്. വാശിയേറിയ പോരാട്ടത്തില്‍ മെസിയുടെ സ്‌കോറിങ് പോയിന്റ് 52 ആണ്. രണ്ടാമതെത്തിയ എംബാപ്പെയ്ക്ക് 44, ബെന്‍സേമയ്ക്ക് 34 !