കാൽപന്തിന്റെ വേഗതക്ക് പിന്നാലെ ഓടാൻ ബോൾട്ട്

Webdunia
വെള്ളി, 30 മാര്‍ച്ച് 2018 (11:19 IST)
കായിക ലോകത്തെ അമ്പരപ്പിച്ച് കുതിച്ചോടി, വേഗം കൊണ്ട്  സമയത്തെ പിന്നിലാക്കിയ ഇതിഹാസ താരം ഉസൈൻ ബോൾട്ട് കാല്പന്തുകളിയിലൂടെ തിരിച്ചെത്താൻ ഒരുങ്ങുന്നു. മുൻപേ തന്നെ ഫുട്ബോൾ ആരാധകനാണ് ബോൾട്ട്. കഴിഞ്ഞവർഷം ട്രാക്കിലെ വേഗതയോട് വിടപറഞ്ഞ ബോൾട്ട് ഇനിയുള്ള തന്റെ ഓട്ടം കാൽപന്തിന് പിന്നാലെയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായുള്ള പരിശ്രമത്തിലാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി താരം.
 
ഉസൈൻ ബോൾട്ടിന്റെ ഫുഡ്ബോൾ പ്രവേശനത്തിനായി ലോകം കാത്തിരിക്കുകയാണ്. ട്രാക്കിൽ നിന്നും എട്ട് തവണ ഒളിമ്പിക്സ് സ്വർണ്ണവും പതിനൊന്നു തവണ ലോക കിരീടവും സ്വന്തമാക്കിയ വേഗതയുടെ രാജാവിന്റെ മൈതാനത്തിലെ പ്രകടനം അല്പം പോലും മോശമാകില്ല എന്നുള്ളതാണ് ആരാധകരുടെ പ്രതീക്ഷ. 
 
ക്രിസ്റ്റീനൊ റൊണാൾഡൊയുടെ കടുത്ത ആരാധകൻ കൂടിയാണ് ഉസൈൻ ബോൾട്ട്. ഉസൈൻ ബോൾട്ടിന്റെ ഉട്ബോൾ പ്രവേശനത്തെക്കുറിച്ച് മുൻ നൈജീരിയൻ ഒളിംപിക് ചാമ്പ്യനായ ഉഡോ-ഒബോംഗിന്റെ പ്രസ്ഥാവന ഇപ്പോൾ ചർച്ചയാവുകയാണ്. 
 
'കായികരംഗത്ത് എത്തിപ്പിടിക്കാനകില്ല എന്നു കരുതിയ ഉയരങ്ങൽ കീഴടക്കിയ വ്യക്തിയാണ് ബോള്‍ട്ട്. ഇപ്പോള്‍ തീർത്തും വ്യത്യസ്തമായിരു മറ്റൊരു കായികരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കാനൊരുങ്ങുകയാണ്. വെല്ലുവിളികളെ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം എന്ന് അദ്ദേഹത്തിന്റെ കരിയറിൽ നിന്നു തന്നെ വ്യക്തമാണ്. അതുകൊണ്ടുതന്നെ ട്രാക്ക് വിട്ട് ഫുട്‌ബോളിലേക്ക് തിരിയുക എന്നത് ബോള്‍ട്ടിനെ സംബന്ധിച്ച് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമായിരിക്കില്ല. എന്നാണ് ഞാൻ മനസ്സിലാക്കുന്നത്'. എന്ന് ഒബോംഗ് പറയുന്നു.  
 
‘ബോള്‍ട്ടൊരിക്കലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആവുകയില്ല. പക്ഷെ ഒന്നുറപ്പാണ് വരുന്ന കുറച്ച് വർഷങ്ങൾക്കുള്ളിൽ കാല്പന്തുകളിയിൽ തന്റേതായ ഇടം കണ്ടെത്താൻ ബോൾട്ടിനു സാധിക്കും. ഫുഡ്ബോളിലെ ട്രെയിനിങ്ങ് ഒരിക്കലും ബോൾട്ടിന് കഠിനമായി തോന്നില്ല. കാരണം വ്യക്തിഗത ഇനത്തിൽ മത്സരിച്ചിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം അതൊരു വെല്ലുവിളിയേ ആയിരിക്കില്ലെന്നും ഉഡോ-ഒബോംഗ് വ്യക്തമാക്കി 

അനുബന്ധ വാര്‍ത്തകള്‍

Next Article