അണ്ടര്‍ പതിനേഴ് ലോകകപ്പ് ഫുട്‌ബോള്‍ ആദ്യ സെമിയില്‍ ബ്രസീലിനെ തരിപ്പണമാക്കി ഇംഗ്ലണ്ട് ഫൈനലിൽ. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇംഗ്ലണ്ട് മഞ്ഞപ്പടയെ തോൽപ്പിച്ചത്. ഹാട്രിക് ഗോളുകൾ നേടിയ റയാൻ ബ്രൂസ്റ്ററിന്റെ മിന്നും പ്രകടനമാണ് ഇംഗ്ലീഷ് ടീമിന് ഫൈനല്‍ ടിക്കറ്റ് വാങ്ങി നല്‍കിയത്. 21മത് മിനിറ്റിൽ വെസ്‌ലിയാണ് ബ്രസീലിന്റെ ആശ്വാസഗോൾ നേടിയത്.
ഇന്ന് നടക്കുന്ന മാലി സ്‌പെയിന്‍ മത്സരത്തിലെ വിജയിയുമായി 27ന് കൊല്‍ക്കത്തയിലാണ് ഫൈനല്‍.
ആദ്യപകുതിയുടെ 10, 39 മിനിറ്റുകളിൽ ഗോൾ നേടിയ ബ്രൂസ്റ്റർ രണ്ടാം പകുതിയിലും തന്റെ കുതിപ്പ് തുടര്‍ന്നു. 77മത് മിനിറ്റിലാണ് അദ്ദേഹം മൂന്നാം ഗോള്‍ സ്വന്തമാക്കിയത്. ഹാട്രിക്ക് നേട്ടത്തോടെ ബ്രൂസ്റ്ററിന്റെ ടൂർണമെന്റിലെ ഗോൾനേട്ടം ഏഴായി ഉയർന്നു.