കെപ്പ രക്ഷകനായി, ഷൂട്ടൗട്ടിൽ വിയ്യാറയലിനെ തകർത്ത് ചെൽസിക്ക് യുവേഫ സൂപ്പർ കപ്പ് കിരീടം

Webdunia
വ്യാഴം, 12 ഓഗസ്റ്റ് 2021 (13:25 IST)
ആവേശപോരാട്ടത്തിനൊടുവിൽ വിയ്യാറയലിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി യുവേഫ സൂപ്പർ കപ്പ് കിരീടം സ്വന്തമാക്കി ചെൽസി. നിശ്ചിത സമയത്ത് ഇരു ടീമും 1-1 സമനില പങ്കിട്ടതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ചെല്‍സി ഏഴ് അവസരങ്ങളില്‍ ആറ് കിക്കും വലയിലെത്തിച്ചപ്പോള്‍ ഏഴിൽ രണ്ട് അവസരങ്ങൾ ലക്ഷ്യം കാണാൻ വിയ്യാറയലിനായില്ല.
 
ഷൂട്ടൗട്ടിന് മുമ്പ് ചെല്‍സിയുടെ വല കാക്കാന്‍ എഡ്വേര്‍ഡ് മെന്‍ഡിക്ക് പകരക്കാരനായി കെപ്പ അരിസബലാഗയെ എത്തിച്ച കോച്ച് തോമസ് ടുച്ചലിന്റെ നീക്കമാണ് മത്സരത്തിൽ നിർണായകമായത്. വിയ്യാ റയലിനായി ഏഴാം കിക്കെടുത്ത നായകന്‍ റൗല്‍ ആല്‍ബിയോല്‍സിന്റെ കിക്ക് തടുത്ത കെപ്പയാണ് ചെല്‍സിക്ക് ജയം സമ്മാനിച്ചത്. ഇത് രണ്ടാം തവണയാണ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ചെല്‍സി സൂപ്പര്‍ കപ്പില്‍ മുത്തമിടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article