സൂപ്പർ താരം ലയണൽ മെസിയെ പരിഹസിച്ച ആരാധകന് ചുട്ട മറുപടി നൽകി മകൻ തിയാഗോ മെസ്സി. മെസിയുടെ വീട്ടിന് മുൻപിലെത്തിയ ആൾക്കൂട്ടത്തിൽ നിന്ന് ഒരാളാണ് മെസിയെ കളിയാക്കികൊണ്ട് പ്രകോപനം ഉണ്ടാക്കിയത്. ഇതിനായിരുന്നു തിയാഗോ മെസിയുടെ മറുപടി.
മെസ്സി എവിടെ, ഞങ്ങൾക്ക് അയാളുടെ മുഖത്ത് നോക്കി ചിരിക്കണം എന്നായിരുന്നു ആൾക്കൂട്ടത്തിൽ നിന്നും ഒരാൾ പറഞ്ഞത്. എങ്കിൽ നിന്റെ അച്ഛന്റെ മുഖത്ത് നോക്കിഞാനും ചിരിക്കും എന്നായിരുന്നു ഇത് കേട്ടുകൊണ്ട് ഇറങ്ങിവന്ന തിയാഗോയുടെ മറുപടി.