ബീഡി പാക്കറ്റില്‍ മെസിയുടെ ചിത്രം ! ഇന്ത്യയില്‍ തന്നെ

ബുധന്‍, 14 ജൂലൈ 2021 (19:49 IST)
അര്‍ജന്റീന സൂപ്പര്‍ താരം ലിയോണല്‍ മെസി ഇന്ത്യയില്‍ ബീഡി കച്ചവടം തുടങ്ങിയോ? ചോദ്യം കേട്ട് ഞെട്ടേണ്ട. കഴിഞ്ഞ കുറേ മണിക്കൂറുകളായി പലരും ചോദിക്കുന്നതാണിത്. ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ ട്വിറ്ററില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. ഒരു ബീഡി പാക്കറ്റിന്റെ ചിത്രമാണ് റുപിന്‍ ശര്‍മ ഐപിഎസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ ബീഡി പാക്കറ്റിന്റെ പുറത്ത് സാക്ഷാല്‍ മെസിയുടെ ചിത്രവും കാണാം. 'ഇന്ത്യയില്‍ മെസിയുടെ ആദ്യ നിക്ഷേപം' എന്ന തലക്കെട്ടോടെയാണ് ഈ ചിത്രം റുപിന്‍ ശര്‍മ പങ്കുവച്ചിരിക്കുന്നത്. 'മെസി ബീരി' എന്ന് ഈ പാക്കറ്റിന്റെ പുറത്ത് ഹിന്ദിയില്‍ എഴുതിയിട്ടുണ്ട്.


പശ്ചിമ ബംഗാളിലെ ദുലിയാന്‍ എന്ന സ്ഥലത്താണ് ആരിഫ് ബീഡി ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ഈ ഫാക്ടറിയിലാണ് മെഡി ബീഡി ഉത്പാദിപ്പിക്കുന്നതെന്ന് ട്വിറ്ററില്‍ ഒരാള്‍ ചൂണ്ടിക്കാട്ടി. ഇതേ ഫാക്ടറിയില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരിലും ബീഡി വില്‍ക്കുന്നുണ്ടെന്നാണ് പറയുന്നത്. ഇതിന്റെ ചിത്രങ്ങളും വൈറലായിട്ടുണ്ട്. ' റൊണാള്‍ഡോ ബിരി' എന്നാണ് ഈ പാക്കറ്റിന്റെ പുറത്ത് എഴുതിയിരിക്കുന്നത്.   
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍