'അത്യുന്നതങ്ങളില്‍ ഉള്ളവന്‍, ചരിത്രത്തില്‍ ഏറ്റവും മികച്ചവന്‍'; മെസിയെ കുറിച്ച് വാതോരാതെ നെയ്മര്‍

തിങ്കള്‍, 12 ജൂലൈ 2021 (19:43 IST)
അര്‍ജന്റീന നായകന്‍ ലിയോണല്‍ മെസി ഏറ്റവും വലിയ ഫുട്‌ബോള്‍ താരമാണെന്ന് ബ്രസീലിയന്‍ യുവതാരവും മെസിയുടെ സുഹൃത്തുമായ നെയ്മര്‍. ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് മെസിയെന്നും നെയ്മര്‍ പറഞ്ഞു. കോപ്പ അമേരിക്കയിലെ തോല്‍വി വേദനിപ്പിക്കുന്നുണ്ടെങ്കിലും മെസിയുടെ കിരീടനേട്ടം തന്നെ ഏറെ സന്തോഷിപ്പിക്കുന്നതായും നെയ്മര്‍ പറഞ്ഞു. 'മെസി ഫുട്‌ബോളിന് വേണ്ടി നല്‍കിയ എല്ലാ സംഭാവനകള്‍ക്കും എനിക്ക് അദ്ദേഹത്തോട് കടപ്പാടുണ്ട്. എല്ലാവരെയും മെസി വിസ്മയിപ്പിക്കുന്നു. നിങ്ങളുടെ കിരീടനേട്ടത്തിനായി ഫുട്‌ബോള്‍ കാത്തിരിക്കുകയായിരുന്നു,' നെയ്മര്‍ കൂട്ടിച്ചേര്‍ത്തു. 
 
കലാശ പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന ബ്രസീലിനെ തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ ഏഞ്ചല്‍ ഡി മരിയ നേടിയ നിര്‍ണായക ഗോളാണ് അര്‍ജന്റീനയുടെ വിജയമൊരുക്കിയത്. ലിയോണല്‍ മെസി കോപ്പ അമേരിക്കയിലെ മികച്ച താരവും ടോപ് സ്‌കോററുമായി. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍