പഞ്ചാബിനെതിരായ മത്സരം താൻ വന്നതിന് ശേഷം ബ്ലാസ്റ്റേഴ്സ് കളിച്ച ഏറ്റവും മോശം മത്സരമെന്ന് ഇവാൻ

അഭിറാം മനോഹർ
ചൊവ്വ, 13 ഫെബ്രുവരി 2024 (19:37 IST)
കേരള ബ്ലാസ്‌റ്റേഴ്‌സ് സമീപകാലത്തായി കാഴ്ചവെച്ചതില്‍ ഏറ്റവും മോശം പ്രകടനമായിരുന്നു ഇന്നലെ പഞ്ചാബിനെതിരെയുണ്ടായതെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകാമാനോവിച്ച്. ഇന്നലെ കൊച്ചിയില്‍ വെച്ച് നടന്ന മത്സരത്തില്‍ 31ന്റെ ദയനീയ പരാജയമാണ് കൊമ്പന്മാര്‍ ഏറ്റുവാങ്ങിയത്. ഈ സീസണില്‍ ഹോം ഗ്രൗണ്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ പരാജയമാണിത്.
 
താന്‍ ക്ലബിലെത്തിയതിന് ശേഷം ടീം കാഴ്ചവെയ്ക്കുന്ന ഏറ്റവും മോശം പ്രകടനമായിരുന്നു ഇന്നലത്തേതെന്ന് മത്സരശേഷം വാര്‍ത്താസമ്മേളനത്തില്‍ ഇവാന്‍ പറഞ്ഞു. ഇങ്ങനെ കളിക്കുകയാണെങ്കില്‍ തോല്‍ക്കുമെന്ന് ഹാഫ് ടൈമില്‍ ഞാന്‍ കളിക്കാരോട് പറഞ്ഞിരുന്നു.ഇങ്ങനെയെങ്കില്‍ എല്ലാ ഗെയിമുകളും നമ്മള്‍ തോല്‍ക്കുമെന്ന് ഞാന്‍ കളിക്കാരോട് പറഞ്ഞു. നമ്മള്‍ കഠിനമായി അധ്വാനിക്കേണ്ടതുണ്ട്. ഈ സമീപനം തുടര്‍ന്നാല്‍ അവസാനം വരെ എല്ലാ ഗെയിമുകളും നമ്മള്‍ തോല്‍ക്കും അത് ഉറപ്പാണ്. ഈ കളി തുടരുകയാണെങ്കില്‍ ടേബിളില്‍ മുകളില്‍ തുടരാന്‍ ബ്ലാസ്‌റ്റേഴ്‌സിന് അര്‍ഹതയില്ലെന്നും ഇവാന്‍ തുറന്ന് സമ്മതിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article