ഐഎസ്എല്ലിന് ആദ്യവര്‍ഷത്തില്‍ 100 കോടി നഷ്ടം

Webdunia
ചൊവ്വ, 14 ജൂലൈ 2015 (10:33 IST)
ആരാധകര്‍ ആവേശപൂര്‍വം സ്വീകരിച്ച ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ (ഐഎസ്എൽ) ആദ്യ പതിപ്പ് ടൂർണമെന്റ് 100 കോടി നഷ്ടമാണുണ്ടാക്കിയതെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ. എഐഎഫ്എഫ് സെക്രട്ടറി ജനറൽ കുശാൽ ദാസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

എട്ടു ഫ്രാഞ്ചൈസികളും നഷ്ടത്തിലായിരുന്നു. 30 മുതൽ 35 കോടി വരെയാണ് ഓരോ ഫ്രാഞ്ചൈസിയുടെയും നഷ്ടം. എന്നാൽ, ഇതു ഭാവിയിൽ ഐഎസ്എല്ലിനു തിരിച്ചടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.