Sunil Chhetri Last Match: സുനില്‍ ഛേത്രിയുടെ അവസാന മത്സരം തത്സമയം കാണാം; ഇക്കാര്യം ശ്രദ്ധിക്കുക

രേണുക വേണു
വ്യാഴം, 6 ജൂണ്‍ 2024 (17:52 IST)
Sunil Chhetri

Sunil Chhetri Last Match: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഇതിഹാസം സുനില്‍ ഛേത്രി ബൂട്ടഴിക്കുന്നു. ഇന്നാണ് ഛേത്രിയുടെ അവസാന മത്സരം. ലോകകപ്പ് ക്വാളിഫയറില്‍ കുവൈറ്റാണ് ഇന്ത്യക്ക് എതിരാളികള്‍. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. 
 
ഇന്ത്യന്‍ സമയം രാത്രി ഏഴിന് മത്സരം ആരംഭിക്കും. സ്‌പോര്‍ട്‌സ് 18 നെറ്റ് വര്‍ക്കില്‍ മത്സരം തത്സമയം കാണാം. ജിയോ സിനിമ ആപ്പിലും ഇന്ത്യ-കുവൈറ്റ് മത്സരം കാണാം. 
 
ഇന്ത്യക്കായി 150 മത്സരങ്ങളില്‍ നിന്ന് 94 ഗോളുകള്‍ നേടിയ ഛേത്രി 39-ാം വയസ്സിലാണ് വിരമിക്കുന്നത്. 2005 ജൂണ്‍ 12-ന് പാക്കിസ്ഥാനെതിരായ സൗഹൃദ മത്സരത്തിലായിരുന്നു ഛേത്രിയുടെ അരങ്ങേറ്റം. ആ കളിയില്‍തന്നെ ഗോളും നേടി. ക്വറ്റയിലെ അയൂബ് സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ 65-ാം മിനിറ്റിലാണ് ഛേത്രി കന്നിഗോള്‍ നേടിയത്. മത്സരം സമനിലയില്‍ കലാശിച്ചു. അന്താരാഷ്ട്ര ഫുട്ബോളില്‍ സജീവമായി കളിക്കുന്നവരില്‍ ഗോള്‍നേട്ടത്തില്‍ മൂന്നാമതാണ് താരം.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article