ഐ എസ് എല്ലിൽ ഇത്തവണ കരുത്തരാണ് കേരളാ ബ്ലാസ്റ്റേഴ്സെന്ന് കോച്ച് ഡേവിഡ് ജെയിംസ്

Webdunia
വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (16:57 IST)
ഇത്തവണ കരുത്തരായ കേരളാ ബ്ലാസ്റ്റേഴ്സ് ടീമാവും ഐ എസ് എല്ലിൽ ഇറങ്ങുക എന്ന് കേരളാ ബ്ലാസ്റ്റേഴ് കോച്ച് ഡേവിഡ് ജെയിംസ്. ഏറെ പ്രതിക്ഷയോടെയാണ് ഇത്തവണത്തെ ടീമിനെ  പരിശീലിപ്പിക്കുന്നതെന്നും മികച്ച വിജയമാണ് പ്രതീക്ഷിക്കുന്നതെന്നും  അദ്ദേഹം പറഞ്ഞു.
 
‘കഴിഞ്ഞ തവണ എനിക്ക് കാര്യമായി ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല ജനുവരിയിലാണ് ടീമിനൊപ്പം ചേർന്നത് അപ്പോഴേക്കും ലീഗ് ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞിരിന്നു. എന്നാൽ ഇത്തവണ അങ്ങനെയല്ല. കൂടുതൽ വ്യക്തതയോടെയും ശ്രദ്ധയോടെയുമാണ് കാര്യങ്ങളെ സമീപിക്കുന്നത്.   
 
മെൽബൺ സിറ്റിയുമായും ജിറോണയുമായുമുള്ള പരിശീലന മത്സരങ്ങൾ ടീമിനെ കരുത്തുറ്റതാക്കും. വമ്പന്മാരോട് കളിക്കുമ്പോൾ മാത്രമേ നമ്മുടെ ദൌർബല്യങ്ങളെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ സാധിക്കു എന്നും എ ടി കെയുമായുള്ള ഉദ്ഘാറ്റന മത്സരത്തിന് ആവേശ പൂർവം കാത്തിരിക്കുകയാനെന്നും അദ്ദേഹം പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article