കോഴിക്കോട് എ ആർ എം സി ചികിത്സാ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന സുധാകരന്റെ ബീജം ഷിൽനയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചുള്ള ചികിത്സ ഫലം കാണുകയായിരുന്നു നേരത്തെ രണ്ടുതവണ ചികിത്സ നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. സുധാകരന്റെ മരണ ശേഷം ഐ വി എഫ് ചികിത്സ നടത്തുന്നതിൽ പല കോണിൽ നിന്നും എതിർപ്പുകൾ നേരിട്ടിരുന്നെങ്കിലും വീടുകാരുടെ പിന്തുണയോടെ ഷിൽന ചികിത്സ നടത്തുകയായിരുന്നു.