വിജയ് മല്യ രാജ്യംവിടുന്നതിനു നാലു ദിവസം മുൻ യാത്ര കോടതി വഴി തടയണം എന്ന താൻ എസ് ബി ഐയുടെ ഉന്നതാധികാരികളെ അറിയിച്ചിരുന്നു എന്ന് അഭിഭാഷകന്റെ വെളിപ്പെടുത്തൽ. സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനായ ദുഷ്യന്ത് ധാവെയാണ് എസ് ബി ഐയെ ഇക്കാര്യം അറിയിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത പുറത്തുവിട്ടത്.
എസ് ബി ഐയുടെ മാനേജ്മന്റ് തലത്തിലുള്ള ആളുകൾക്ക് മല്യ രാജ്യം വിടുന്നതിനെ കുറിച്ച് സുചനകൾ ലഭിച്ചിരുന്നു. മല്യയുടെ യാത്ര തടയനം എന്ന കാര്യം താൻ എസ് ബി ഐയുടെ ഉന്നത അധികാരികളെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ അവർ തയ്യാറായില്ല. താൻ ഇക്കാര്യം അറിയിച്ച നാലു ദിവസങ്ങൾക്കുള്ളിൽ മല്യ വിദേസത്തേക്ക് കടന്നു എന്നും അഭിഭാഷകൻ വ്യക്തമാക്കി.