ലാ ലിഗയിൽ റയൽ മാഡിഡിന് ജയം: ബാഴ്‌സയെ പിന്തള്ളി ഒന്നാം സ്ഥാനത്ത്

തിങ്കള്‍, 22 ജൂണ്‍ 2020 (14:39 IST)
മാഡിഡ്: ലാ ലിഗയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് റയൽ മാഡ്രിഡ്. പുലർച്ചെ നടന്ന മത്സരത്തിൽ റയല്‍ സോസിഡാഡിനെ 2-1ന് തോല്‍പ്പിച്ചതോടെയാണ് റയൽ ബാഴ്‌സയെ പിന്തള്ളി ലീഗിൽ ഒന്നാമതെത്തിയത്. ഇരു ടീമുകൾക്കും 30 മത്സരങ്ങളിൽ നിന്ന് 65 പോയിന്റാണുള്ളത്. എന്നാൽ നേർക്കുനേർ മത്സരിച്ചതിൽ റയലിനാണ് മുൻതൂക്കം,
 
റയലിനായി ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസും കരീം ബെന്‍സേമയും ഗോൾ നേടി.ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 50മത് മിനിറ്റിലായിരുന്നു റയലിന്റെ ആദ്യ ഗോള്‍. 70മത് മിനുട്ടിൽ ബെൻസേമയും റയലിനായി ഗോൾ നേടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍