തിരിച്ചുവരവിൽ റയൽ മാഡ്രിഡിന് ജയം, അത്‌ലറ്റിക്കോയ്ക്ക് സമനില

തിങ്കള്‍, 15 ജൂണ്‍ 2020 (15:52 IST)
ലാ ലിഗയിലെ തിരിച്ചുവരവിൽ റയൽ മാഡ്രിഡിന് തകർപ്പൻ വിജയം.ഹോം മാച്ചില്‍ ഐബറിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് റയല്‍ തോല്‍പ്പിച്ചത്. മറ്റൊരു മത്സരത്തിൽ അത്‌ലറ്റികോ മാഡ്രിഡ്, റയല്‍ സോസിഡാഡുമായി സമനിലയില്‍ പിരിഞ്ഞു.
 
ഐബറിനെതിരായ മത്സരത്തിൽ ടോണി ക്രൂസ്, സെര്‍ജിയോ റാമോസ്, മാര്‍സെലോ എന്നിവരാണ് റയലിനായി ഗോളുകൾ നേടിയത്.ഐബറിന്റെ ഏക ഗോൾ പെഡ്രോ ബിഗാസ് 60മത് മിനിറ്റില്‍ സ്വന്തമാക്കി. വിജയത്തോടെ ലീഗിൽ ബാഴ്‌സയുമായുള്ള പോയിന്റ് വ്യത്യാസം വെറും രണ്ട് പോയിന്റുകളാക്കി കുറയ്‌ക്കാൻ റയൽ മാഡിഡിനായി. ലീഗിൽ ബാഴ്സയ്ക്കു 61ഉം റയലിന് 59ഉം പോയിന്റണുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍