ഖത്തര്‍ ലോകകപ്പ്: പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ എതിരാളികള്‍ ആരാണെന്ന് അറിയുമോ?

Webdunia
വ്യാഴം, 1 ഡിസം‌ബര്‍ 2022 (08:17 IST)
ഗ്രൂപ്പ് സിയിലെ ചാംപ്യന്‍മാരായി അര്‍ജന്റീന ഖത്തര്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരിക്കുകയാണ്. ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയാണ് പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ എതിരാളികള്‍. പ്രാദേശിക സമയം ഡിസംബര്‍ മൂന്ന് ശനിയാഴ്ച രാത്രി 10 മണിക്കാണ് ഈ മത്സരം. അതായത് ഇന്ത്യന്‍ സമയം ഡിസംബര്‍ നാല് ഞായറാഴ്ച പുലര്‍ച്ചെ 12.30 ന്. പ്രീ ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ജയിച്ചാല്‍ നെതര്‍ലന്‍ഡ് vs യുഎസ്എ മത്സരത്തിലെ വിജയികള്‍ ആയിരിക്കും ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ എതിരാളികള്‍. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article