പോളണ്ടിനെ പൊളിച്ചടുക്കി ! അര്‍ജന്റീന ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍

വ്യാഴം, 1 ഡിസം‌ബര്‍ 2022 (08:01 IST)
ലയണല്‍ മെസിയുടെ അര്‍ജന്റീന ഖത്തര്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍. ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായക മത്സരത്തില്‍ പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. അലെക്‌സിസ് മാക് അലിസ്റ്റര്‍, ജൂലിയന്‍ അല്‍വാരസ് എന്നിവരാണ് അര്‍ജന്റീനയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. 
 
അര്‍ജന്റീനയ്‌ക്കെതിരെ തോറ്റെങ്കിലും ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരായി പോളണ്ടും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. മെക്‌സിക്കോ, സൗദി അറേബ്യ എന്നിവര്‍ പുറത്തായി. ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് അര്‍ജന്റീന പ്രീ ക്വാര്‍ട്ടറിലെത്തുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍