മെസ്സിയെ പിഎസ്ജി കൈവിട്ടേക്കും, പുതിയ കരാർ നൽകില്ലെന്ന് വാർത്ത

വെള്ളി, 10 മാര്‍ച്ച് 2023 (14:06 IST)
ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനോട് തോറ്റ് പുറത്തായതോടെ സൂപ്പർ താരം ലയണൽ മെസ്സിയുമായി ക്ലബ് കരാർ പുതുക്കില്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ബയേണിനോട് തോറ്റ് പിഎസ്ജി പുറത്തായത്. ചാമ്പ്യൻസ് ലീഗ് നേടാനാകും എന്ന പ്രതീക്ഷയിലാണ് സൂപ്പർ താരത്തെ ടീമിലെത്തിച്ചതെങ്കിലും മെസ്സി ടീമിലെത്തിയ ശേഷം നടന്ന 2 സീസണുകളിലും പിഎസ്ജി ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ പുറത്താവുകയായിരുന്നു.
 
മെസ്സിയുടെ കരിയറിൽ ഇതാദ്യമായാണ് തുടർച്ചയയൈ 2 സീസണുകളിൽ താൻ കളിക്കുന്ന ക്ലബ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ കാണാതെ പുറത്താകുന്നത്. ഇതോടെയാണ് മെസ്സിയുമായി കരാർ പുതുക്കേണ്ടതില്ലെന്ന തീരുമാനത്തിൽ ക്ലബ് എത്തിച്ചേർന്നത്. മെസ്സിക്ക് പുറമെ ബ്രസീലിയൻ സൂപ്പർ താരം നെയ്മറിനെയും ക്ലബ് ഒഴിവാക്കിയേക്കും. പുതിയതാരങ്ങളെ വെച്ച് ടീം കെട്ടിപ്പടുക്കാനാണ് പിഎസ്ജി നിലവിൽ പദ്ധതിയിടുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍