നെയ്മര്‍ ഈ സീസണില്‍ ഇനി കളിക്കില്ല; ശസ്ത്രക്രിയ വേണം

ചൊവ്വ, 7 മാര്‍ച്ച് 2023 (11:39 IST)
പി.എസ്.ജി. സൂപ്പര്‍താരം നെയ്മര്‍ ഈ സീസണില്‍ ഇനി ഫുട്‌ബോള്‍ കളിക്കില്ല. സീസണിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് നെയ്മറെ പുറത്താക്കി. പരുക്കിനെ തുടര്‍ന്നാണ് താരത്തിന് സീസണിലെ ഇനിയുള്ള മത്സരങ്ങള്‍ നഷ്ടമാകുക. താരത്തിന് ശസ്ത്രക്രിയ വേണ്ടിവരും. അതിനുശേഷം മൂന്ന് മാസത്തെ വിശ്രമത്തിനു ശേഷമായിരിക്കും താരം ടീമിലേക്ക് തിരിച്ചെത്തുക. വലത് കണങ്കാലിലാണ് താരത്തിനു പരുക്ക് പറ്റിയിരിക്കുന്നത്. ഈ സീസണില്‍ ഇതുവരെ 13 ഗോളും 11 അസിസ്റ്റുകളുമാണ് നെയ്മറിന്റെ പേരിലുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍