റോണോ വളരെ അസ്വസ്ഥനായിരുന്നു, എങ്കിലും ഞങ്ങളെ സഹായിച്ചു, ടീമിനൊപ്പം നിന്നു: കാർവാലോ

Webdunia
ചൊവ്വ, 21 ഫെബ്രുവരി 2023 (20:02 IST)
കഴിഞ്ഞ ലോകകപ്പിൽ ആരാധകരെ ഏറ്റവും വിഷമിപ്പിച്ച ദൃശ്യങ്ങളിലൊന്ന് പോർച്ചുഗലിൻ്റെ പകരക്കാരൻ്റെ ബെഞ്ചിലിരിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിത്രമാണ്. മാഞ്ചസ്റ്ററിൽ നിരാശപ്പെടുത്തിയതിൻ്റെ ക്ഷീണം തീർക്കാനായാണ് ലോകകപ്പിലെത്തിയതെങ്കിലും ഗ്രൂപ്പ് ഘട്ടത്തിന് ശേഷം ടീമിൻ്റെ പ്ലേയിംഗ് ഇലവനിൽ താരത്തിന് അവസരം ലഭിച്ചിരുന്നില്ല.
 
ഇപ്പോഴിതാ ബെഞ്ചിലിരുന്ന റൊണാൾഡോ എങ്ങനെയാണ് ഇതിനോട് പ്രതികരിച്ചതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പോർച്ചുഗലിലെ സഹതാരമായ വില്യം കാർവാലോ.സങ്കീർണ്ണമായ സാഹചര്യമായിരുന്നു അത്. മാഞ്ചസ്റ്ററിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്ന സമയത്താണ് റോണോ ടീമിലെത്തിയത്. മാനേജർ അവനെ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. റോണോ അസ്വസ്ഥനായിരുന്നു. ഏതൊരു കളിക്കാരനും ബെഞ്ചിലിരിക്കാൻ ഇഷ്ടപ്പെടില്ലല്ലോ.
 
 
പക്ഷേ താരം ടീമിനൊപ്പം നിന്നു. കളിക്കുന്നില്ലെങ്കിലും ഞങ്ങളെ സഹായിച്ചു. ക്രിസ്റ്റ്യാനോയുടെ പ്രശ്നങ്ങളിൽ നിന്നും എങ്ങനെ വേർപെട്ടു മുന്നോട്ട് പോകാമെന്ന് ടീമിനറിയാമായിരുന്നു. അത് ആരെയും ബാധിച്ചില്ല. കാർവാലോ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article