2026 ലോകകപ്പ് കളിക്കുകയല്ല, കിരീടം നേടുക എന്നതാണ് ലക്ഷ്യം: നെയ്മർ

ചൊവ്വ, 14 ഫെബ്രുവരി 2023 (18:15 IST)
ഖത്തർ ലോകകപ്പിലെ ബ്രസീലിൻ്റെ അപ്രതീക്ഷിതമായ പുറത്താകൽ വലിയ ആഘാതമാണ് ആരാധകർക്ക് സമ്മാനിച്ചത്. ലോകകപ്പിൻ്റെ തുടക്കത്തിലെ താളത്തിലായ ടീം ക്രൊയേഷ്യയ്ക്കെതിരെ സമനിലയിൽ കുരുങ്ങിയതിനെ തുടർന്ന് ഷൂട്ടൗട്ടിലാണ് പുറത്തായത്. ഇതോടെ ബ്രസീലിൻ്റെ ലോകകപ്പിനായുള്ള കാത്തിരിപ്പ് വീണ്ടും നീണ്ടിരിക്കുകയാണ്.
 
ഇപ്പോഴിതാ അടുത്ത ലോകകപ്പിലും താൻ കളിക്കുമെന്ന സൂചന നൽകിയിരിക്കുകയാണ് ബ്രസീൽ സൂപ്പർ താരം നെയ്മർ. അടുത്ത ലോകകപ്പിൽ കളിക്കാനാഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് കളിക്കുക മാത്രമല്ല, ലോകകപ്പ് നേടാനാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് നെയ്മർ മറുപടി പറഞ്ഞത്.
 
നേരത്തെ ഖത്തർ ലോകകപ്പിന് മുൻപ് ഇത് തൻ്റെ അവസാന ലോകകപ്പാകുമെന്ന സൂചനയാണ് നെയ്മർ തന്നിരുന്നത്. എന്നാൽ ലോകകപ്പിൽ ബ്രസീൽ ക്വാർട്ടറിൽ പുറത്തായതൊടെ ടീമിൽ തന്നെ തുടരാൻ താരം തീരുമാനിക്കുകയായിരുന്നു. അർജൻ്റീനയേക്കാൾ പ്രതിഭാധാരാളിത്തമുള്ള ബ്രസീലിയൻ സംഘം പുതിയ പരിശീലകൻ്റെ കീഴിൽ അർജൻ്റീന നേടിയ പോലൊരു വിജയം സ്വന്തമാക്കുമോ എന്നാണ് ഫുട്ബോൾ ലോകം ആകാംക്ഷയോടെ കാണുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍