ഫുട്ബോളിന്റെ ദേവഭൂമിയില്‍ ഒളിംപിക്സ്: കാല്‍‌പന്തുകളിയില്‍ ബ്രസീലിന് ഇത് അഭിമാന പോരാട്ടം

ശനി, 16 ജൂലൈ 2016 (08:57 IST)
ഇത്തവണത്തെ ഒളിംപിക്സിൽ ഫുട്ബോളിനു പകിട്ടു കൂടും. മറ്റൊന്നുകൊണ്ടുമല്ല അത്, ഫുട്ബോളിന്റെ ദേവഭൂമിയായ ബ്രസീലിലാണ് ഇത്തവണ ഒളിംപിക്സ് നടക്കുന്നത്. സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിലും പിന്നീട് രണ്ട് കോപ്പ അമേരിക്ക ടൂർണമെന്റുകളിലും നാണംകെട്ട തോൽവികൾ ഏറ്റുവാങ്ങിയ ബ്രസീലിന് അഭിമാനം തിരിച്ചുപിടിക്കാനുള്ള അവസരമാണ് ഈ ഒളിംപിക്സ്.
 
ബ്രസീലിയൻ ഫുട്ബോളിനുള്ള ‘ടെസ്റ്റ്’ കൂടിയാണ് ഒളിംപിക്സ്. ഇത്തവണത്തെ ടീമില്‍ നെയ്മര്‍ കൂടി പങ്കെടുക്കുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. ഇതുവരെ ബ്രസീൽ ഒളിംപിക് സ്വർണം നേടിയിട്ടില്ല. മൂന്നുതവണ റണ്ണർഅപ്പുകളായതാണ് അവരുടെ ഏറ്റവും മികച്ച നേട്ടം. കഴിഞ്ഞവട്ടം ഫൈനലിൽ മെക്സിക്കോയോടു 2-1 നായിരുന്നു തോല്‍‌വി. 
 
നെയ്മർ കൂടാതെ ബയൺ മ്യൂണിക്ക് താരം ഡഗ്ലസ് കോസ്റ്റ, ഗോൾകീപ്പർ ഫെർണാണ്ടോ പ്രാസ് എന്നിവരാണ് ബ്രസീൽ ടീമിലെ വെറ്ററൻ താരങ്ങൾ. ബാർസിലോന മിഡ്ഫീൽഡർ റാഫിഞ്ഞ, പിഎസ്ജി ഡിഫൻഡർ മാർക്വിഞ്ഞോസ്, ലാസിയോ മിഡ്ഫീൽ‍ഡർ ഫെലിപ്പെ ആൻഡേഴ്സൺ, സാന്റോസ് ഫോർവേഡ് ഗബ്രിയേൽ ബാർബോസ എന്നിവരാണ് മറ്റു പ്രമുഖ യുവതാരങ്ങൾ.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക