നികുതി വെട്ടിപ്പ്; നെയ്‌മര്‍ക്ക് പിഴ ചുമത്തി

Webdunia
ശനി, 30 ജനുവരി 2016 (14:28 IST)
നികുതി വെട്ടിപ്പ് കേസിൽ അപ്പീൽ തള്ളിയതിനെ തുടർന്ന് ബ്രസീൽ താരവും ബാഴ്‌സലോണയുടെ കൂന്തമുനയുമായ നെയ്‌മര്‍ക്ക് പിഴ. 11.2 ലക്ഷം യുഎസ് ഡോളർ (ഏകദേശം 76 ലക്ഷം രൂപ) പിഴ ചുമത്തിയിരിക്കുന്നത്.  

ബ്രസീൽ ക്ലബ് സാന്റോസിലായിരിക്കെ 2007 മുതൽ 2008 വരെ നെയ്മറും നെയ്മറും പിതാവും സ്വത്തു വിവരങ്ങൾ മറച്ചു വച്ചെന്നാണ് കേസ്. ബാർസിലോനയിൽ ആഴ്ചയിൽ ഒന്നരക്കോടി രൂപ സമ്പാദിക്കുന്ന നെയ്മർക്കു പിഴ വലിയ തുകയല്ല.