കരാര്‍ പുതുക്കില്ല? മെസി ബാഴ്‌സയില്‍ നിന്ന് പുറത്തേക്ക് !

Webdunia
വ്യാഴം, 1 ജൂലൈ 2021 (12:44 IST)
സൂപ്പര്‍താരം ലിയോണല്‍ മെസി സ്പാനിഷ് ക്ലബ് ബാഴ്‌സലോണയില്‍ നിന്ന് പുറത്തേക്ക്. ബാഴ്‌സലോണയുമായി മെസിക്കുള്ള കരാര്‍ കാലാവധി പൂര്‍ത്തിയായി. ഇന്നലെ അര്‍ധരാത്രിയോടെയാണ് കരാര്‍ അവസാനിച്ചത്. ഇനി മുതല്‍ മെസി ഫ്രീ ഏജന്റ് ആയിരിക്കും. ബാഴ്‌സയുമായി താരം കരാര്‍ പുതുക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ബാഴ്‌സ മാനേജ്‌മെന്റുമായി മെസിക്ക് ചില പ്രശ്‌നങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. നേരത്തെയും ബാഴ്‌സയില്‍ നിന്ന് പോകാന്‍ താരം ആഗ്രഹിച്ചിരുന്നു. 
 
മെസി അവസാനമായി ബാഴ്‌സയുമായി 2017ല്‍ ഒപ്പിട്ടത് നാല് വര്‍ഷത്തെ കരാറാണ്. ബാഴ്‌സലോണക്കായി 778 മത്സരങ്ങള്‍ കളിച്ചിട്ടുള്ള മെസി 672 ഗോളുകള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ബാഴ്‌സയ്ക്കായി 47 മത്സരങ്ങളില്‍ 38 ഗോളുകളും 12 അസിസ്റ്റും മെസി നേടി. മെസി ബാഴ്‌സയുമായി ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടുമെന്നും അതിനുശേഷം വേറെ ക്ലബിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കഴിഞ്ഞ നാല് വര്‍ഷത്തേക്ക് 4,900 കോടി രൂപയുടെ കരാറിലാണ് ബാഴ്‌സലോണയ്ക്കായി മെസി ഒപ്പിട്ടത്. മെസിക്ക് ബാഴ്‌സയുമായി 20 വര്‍ഷം നീണ്ട ബന്ധമുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article